
ന്യൂയോര്‍ക്ക്: ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ വൈഷമ്യങ്ങളില്‍ നിന്നും താല്‍ക്കാലികാശ്വാസം നേടിയിരിക്കയാണ് അമേരിക്കന്‍ ജനത. ഗ്യാസൊലിന്‍ വിലയിടിവിന്റെ സഹായത്താല്‍ ജൂലൈയിലെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പ നിരക്ക് 8.5 ശതമാനമായി. ജൂണിലിത് 9.1 ശതമാനമായിരുന്നു.
നാല് ദശാബ്ദത്തിലെ ഉയരത്തില്‍ നിന്നും കുറവ് വരുത്തിയെങ്കിലും പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്നാണിരിക്കുന്നത്. അസ്ഥിരമായ ഭക്ഷണ-ഊര്‍ജ്ജ ഘടകങ്ങളെ ഒഴിവാക്കിയുള്ള കോര്‍ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ നിന്ന് 0.3% ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.9% അധികമാണ് നിലവില്‍ കോര്‍ സിപിഐ.
ഗ്യാസ് , ഉപയോഗിച്ച കാറുകളുടേയും വിലയിടിവാണ് യഥാര്‍ത്ഥത്തില്‍ ജൂണ്‍ പണപ്പെരുപ്പം താഴ്ത്തിയത്. എന്നാല്‍ ഭക്ഷണ ചെലവ് ഇപ്പോഴും വര്‍ധിക്കുന്നു. ചരക്ക്, സേവന വിലകളും കുതിച്ചുയരുകയാണ്.
ശമ്പള ചെക്കുകളിലെ വര്‍ധനവ് പതിറ്റാണ്ടുകളുടെ ഉയരത്തിലാണ്. അതേസമയം ഭക്ഷണം, വാടക, വാഹനം, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ നിവര്‍ത്തിക്കാന്‍ സാധിക്കുന്നുമില്ല. ഇതെല്ലാം സെപ്തംബറിലെ നിരക്ക് വര്‍ദ്ധനവിനെ സ്വാധീനിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.






