8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

മൂലധനം സമാഹരിച്ച് ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പായ സർട്ടിഫൈഒഎസ്

മുംബൈ: ജനറൽ കാറ്റലിസ്റ്റ് നേതൃത്വം നൽകിയ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 14.5 മില്യൺ ഡോളർ (ഏകദേശം 115 കോടി രൂപ) സമാഹരിച്ച് യുഎസ് ആസ്ഥാനമായുള്ള ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പായ സർട്ടിഫൈഒഎസ്. സ്റ്റാർട്ടപ്പിന്റെ നിലവിലുള്ള പിന്തുണക്കാരായ അപ്‌ഫ്രണ്ട് വെഞ്ചേഴ്‌സ്, മാക്‌സ് വെഞ്ചേഴ്‌സ്, ആർക്കിടെക്റ്റ് വെഞ്ചേഴ്‌സ് എന്നിവരും ഈ ഫണ്ടിങ്ങിൽ പങ്കെടുത്തു.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആരോഗ്യ സംവിധാനങ്ങൾ, ഡിജിറ്റൽ ആരോഗ്യ കമ്പനികൾ എന്നിവർക്ക് എപിഐ അധിഷ്ഠിത ക്രെഡൻഷ്യലിംഗ്, ലൈസൻസിംഗ്, എൻറോൾമെന്റ്, നെറ്റ്‌വർക്ക് നിരീക്ഷണം എന്നിവ നൽകുന്ന കമ്പനിയാണ് സർട്ടിഫൈഒഎസ്. അൻഷുൽ റാത്തി സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പിന് ഇന്ത്യയിലും പ്രവർത്തന സാന്നിധ്യമുണ്ട്.

സർട്ടിഫൈഒഎസ് 25-ലധികം പുതിയ ഉപഭോക്താക്കളെ ചേർക്കുകയും വർഷത്തിന്റെ തുടക്കം മുതൽ അതിന്റെ ടീമിനെ അഞ്ചിരട്ടി വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് നിലവിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള ഡസൻ കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.

ഈ പുതിയ മൂലധനം ഉപയോഗിച്ച് അതിന്റെ വാണിജ്യ, ഉൽപ്പന്ന, എഞ്ചിനീയറിംഗ് ടീമുകളെ ശക്തിപ്പെടുത്താനും നിലവിലുള്ള ഇൻഷുറൻസ് ക്രെഡൻഷ്യലിംഗ് പ്ലാറ്റ്ഫോം മെച്ചപ്പെടുത്താനും ഉൽപ്പന്ന ഓഫറുകൾ വിപുലീകരിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.

X
Top