തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അര്‍ബന്‍ കമ്പനിയുടെ ഐപിഒ സെപ്‌റ്റംബര്‍ 10 മുതല്‍

ര്‍ബന്‍ കമ്പനി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 10ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 12 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 98-103 രൂപയാണ്‌ ഇഷ്യു വില. 145 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

സെപ്‌റ്റംബര്‍ 17ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. കമ്പനി 1900 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌.

472 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1428 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌. ഉയര്‍ന്ന ഇഷ്യു വില പ്രകാരം 14,790 കോടി രൂപയായിരിക്കും അര്‍ബന്‍ കമ്പനിയുടെ വിപണിമൂല്യം. ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 190 കോടി രൂപ പുതിയ സാങ്കേതികവിദ്യയും ക്ലൗഡ്‌ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും 75 കോടി രൂപ ഓഫീസുകളുടെ പാട്ടത്തുക നല്‍കുന്നതിനും 90 കോടി രൂപ വിപണന പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. 239.76 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അര്‍ബന്‍ കമ്പനി കൈവരിച്ച ലാഭം.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 92.77 കോടി രൂപ നഷ്‌ടമായിരുന്നു കമ്പനി നേരിട്ടിരുന്നത്‌. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 828 കോടി രൂപയില്‍ നിന്നും 1144.46 കോടി രൂപയായി ഉയര്‍ന്നു. 38 ശതമാനമാണ്‌ വരുമാന വളര്‍ച്ച.

X
Top