ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

അപ്‌സ്റ്റോക്ക്‌സ് ആപ്പ് തകരാര്‍, നിക്ഷേപകര്‍ വലഞ്ഞു

ന്യൂഡല്‍ഹി: അപ്‌സ്റ്റോക്ക്‌സ് ട്രേഡിംഗ് ആപ്പുകളിലേക്കും വെബ് പ്ലാറ്റ്‌ഫോമുകളിലേക്കും ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍ വലഞ്ഞു. മാര്‍ക്കറ്റ് തുറന്ന് ആദ്യ അരമണിക്കൂറാണ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തിയത്. എങ്കിലും രാവിലെ 10 ഓടെ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിയ്ക്കായി.

വ്യാപാരം നടത്താനാകാത്തതിലുള്ള രോഷം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. വിപണിയില്‍ വലിയ ചലനങ്ങള്‍ കാണിക്കുന്ന ദിവസം വ്യാപാരം നടത്താനുള്ള അവസരം നഷ്ടമായതായി നിക്ഷേപകര്‍ പറയുന്നു. ചിലരുടെ പണം നഷ്ടപ്പെടുകയും ചെയ്തു.

രാജ്യത്തെ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരില്‍ പ്രമുഖരാണ് അപ്‌സ്റ്റോക്ക്‌സ്.

X
Top