2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

യുപിഐ 2028ഓടെ 20 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും

ന്യൂഡൽഹി: എന്‍ഐപിഎല്ലുമായി ചേര്‍ന്ന് 2028-29 സാമ്പത്തിക വര്‍ഷത്തോടെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) 20 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഇതിനായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ് ആര്‍ബിഐ.

യുപിഐയുടെയും റുപേയുടെയും ആഗോള തലത്തിലുള്ള സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

യുപിഐ, റുപേ കാര്‍ഡുകള്‍ ആഗോളതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആര്‍ബിഐയുടെ പേയ്‌മെന്റ് വിഷന്‍ ഡോക്യുമെന്റ് 2025-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ്.

ഭൂട്ടാന്‍, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ, ഫ്രാന്‍സ്, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, റഷ്യ, യുകെ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ യുപിഐ പേയ്‌മെന്റ്‌സ് അംഗീകരിക്കുന്നുണ്ട്.

X
Top