ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

ലിസ്റ്റ് ചെയ്താല്‍ മള്‍ട്ടിബാഗര്‍ നേട്ടം കൊയ്തേയ്ക്കാവുന്ന ഓഹരി

മുംബൈ: ലിസ്റ്റുചെയ്യാത്ത എന്‍എസ്ഇക്ക് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) ഒരു മള്‍ട്ടിബാഗറാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് പ്രഭുദാസ് ലിലാദര്‍. കമ്പനിയുടെ ഐപിഒ അടുത്തവര്‍ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം. വരുമാനവും അറ്റാദായം 35 ശതമാനം സിഎജിആറില്‍ ഉയര്‍ത്താന്‍ എന്‍എസ്ഇയ്ക്ക് സാധിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയന്‍സ് റീട്ടെയില്‍, ടാറ്റ മോട്ടോഴ്സിന്റെ യൂണിറ്റായ ടാറ്റ ടെക്നോളജീസ് എന്നിവയ്ക്കൊപ്പം ലിസ്റ്റുചെയ്യാത്ത ഏറ്റവും പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് എന്‍എസ്ഇ. പ്രതിമാസ വിറ്റുവരവിന്റെ കാര്യത്തില്‍ മികച്ച 5 ഓഹരികളില്‍ ഒന്ന്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലാഭവിഹിതം ഇരട്ടിയാക്കി.

80 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതിന് ശേഷം എന്‍എസ്ഇ ഓഹരികള്‍ക്ക് വലിയ ഡിമാന്റുണ്ടായി. ഓഹരിയ്ക്കായുള്ള അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചു.നിലവില്‍ 3175-3300 വിലയിലാണ് കമ്പനി ഓഹരിയുള്ളത്.

ഈ വിലയില്‍ പിഇ റേഷ്യോ, ബിഎസ്ഇ ലിമിറ്റഡിനേക്കാള്‍ 22 മടങ്ങ് അധികമാണ്.

X
Top