അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

യൂണിയന്‍ ബജറ്റിന് മൂന്നാഴ്ച മാത്രം; റവന്യു സെക്രട്ടറിയെ മാറ്റി കേന്ദസര്‍ക്കാര്‍

യൂണിയന്‍ ബജറ്റിന് ഇനി മൂന്നാഴ്ച മാത്രം. അതിനിടെ റവന്യു സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണിഷ് ചൗളയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചൗളയെ നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) മേധാവിയാക്കി.

ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയെ പുതിയ റവന്യൂ സെക്രട്ടറിയായി ചൗളയ്ക്ക് പകരം നിയമിച്ചതായി പേഴ്‌സണല്‍ മന്ത്രാലയ ഉത്തരവില്‍ പറയുന്നു. ധനകാര്യ സെക്രട്ടറി കൂടിയാണ് പാണ്ഡെ.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഈ മാറ്റങ്ങള്‍ വരുന്നത്.

വരാനിരിക്കുന്ന നിര്‍ണായക സാമ്പത്തിക ആസൂത്രണ കാലയളവിനായി തയ്യാറെടുക്കുന്ന സര്‍ക്കാരിന്റെ തന്ത്രപരമായ ക്രമീകരണമായാണ് ഈ പുനഃസംഘടനയെ വിദഗ്ധര്‍ കാണുന്നത്.

ബിഹാര്‍ കേഡറിലെ 1992 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ചൗളയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ന് മാത്രമാണ് റവന്യൂ സെക്രട്ടറിയായി നിയമിച്ചത്.

തുടര്‍ന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നതുവരെ പൊതുമേഖലാ വ്യവസായ വകുപ്പ് സെക്രട്ടറി, ധനമന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറി എന്നീ തസ്തികകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഒഡീഷ കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വഹിച്ചിരുന്നു.

X
Top