രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

2047ല്‍ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി; 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് നിർമല സീതാരാമൻ

ന്യൂഡല്ഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. കഴിഞ്ഞ പത്തുവര്ഷത്തിനിടെ ഇന്ത്യന് സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങള്ക്ക് സാക്ഷിയായി.

എല്ലാമേഖലകളെയും ഉള്ക്കൊള്ളുന്ന വികസനത്തിനായാണ് സര്ക്കാര് ശ്രമിക്കുന്നത്. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്ഷകരെയും കേന്ദ്രീകരിച്ചായിരുന്നു വികസനപ്രവര്ത്തനങ്ങള്. 25 കോടി ജനങ്ങള് ദാരിദ്ര്യത്തില്നിന്ന് മുക്തരായി.

നാലുകോടി കര്ഷകര്ക്ക് പി.എം. ഫസല്യോജനയിലൂടെ വിള ഇന്ഷുറന്സ് നല്കിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു.

പി.എം. കിസാന് യോജനയിലൂടെ 11.8 കോടി കര്ഷകര്ക്ക് സാമ്പത്തികസഹായം നല്കി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്ധിച്ചു.

സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്മല സീതാരാമന് പറഞ്ഞു.

X
Top