പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ: 157 പുതിയ നഴ്സിംഗ് കോളേജുകൾ, 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ മേഖലയുടെ വികാസത്തിന്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. 157 പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കും. 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും. ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായം നൽകുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.

ആരോഗ്യ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ

  • 157 പുതിയ നഴ്സിംഗ് കോളേജുകൾ
  • നിലവിലുള്ള മെഡിക്കൽ കോളേജുകളോട് ചേർന്ന് ഒരുക്കും
  • 2047 ഓടെ അരിവാൾ രോഗം നിർമാർജ്ജനം ചെയ്യും
  • ആദിവാസി മേഖലയിലുൾപ്പടെ ബോധവത്കരണവും, ചികിത്സാ സഹായവും നൽകും
  • ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ
  • ഐസിഎംആർ ൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും

X
Top