രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

യൂണിയൻ റിട്ടയർമെന്റ് ഫണ്ട് അവതരിപ്പിച്ച് യൂണിയൻ എഎംസി

മുംബൈ: യൂണിയൻ റിട്ടയർമെന്റ് ഫണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ച് യൂണിയൻ എഎംസി. ഇത് 5 വർഷം അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ (ഏതാണ് നേരത്തെയുള്ളത്) ലോക്ക്-ഇൻ കാലാവധിയുള്ള ഒരു ഓപ്പൺ-എൻഡ് റിട്ടയർമെന്റ് സൊല്യൂഷൻ ഓറിയന്റഡ് സ്കീമാണ്.

ഈ സ്‌കീമിന്റെ പുതിയ ഫണ്ട് ഓഫർ (NFO) 2022 സെപ്റ്റംബർ 1 വ്യാഴാഴ്ച ആരംഭിക്കുകയും 2022 സെപ്റ്റംബർ 15-ന് അവസാനിക്കുകയും ചെയ്യും. ഈ ഫണ്ടിന് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഇതിന്റെ അലോട്ട്‌മെന്റ് തീയതി 2022 സെപ്റ്റംബർ 22 ആയിരിക്കും, തുടർന്ന് 2022 സെപ്‌റ്റംബർ 29-ന് വിൽപ്പനയ്‌ക്കും റീപർച്ചേസിനും വേണ്ടി സ്‌കീം വീണ്ടും തുറക്കും.

എസ്&പി ബിഎസ്ഇ 500 ഇൻഡക്‌സിനെ മാനദണ്ഡമായി എടുക്കുന്ന ഈ സ്കീം നിയന്ത്രിക്കുന്നത് വിനയ് പഹാരിയയും സഞ്ജയ് ബെംബാൽക്കറും ആണ്. 2011-ലാണ് യൂണിയൻ എഎംസി അതിന്റെ പ്രവർത്തനം ആരംഭിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും ഡായ്-ഇച്ചി ലൈഫ് ഹോൾഡിംഗ്‌ന്റെയും സംയുക്ത സംരംഭമാണിത്. യൂണിയൻ എഎംസി നിലവിൽ പത്തൊൻപത് ഓപ്പൺ എൻഡ് സ്കീമുകൾ കൈകാര്യം ചെയ്യുന്നു, അതിൽ എട്ടെണ്ണം ഇക്വിറ്റി സ്കീമുകൾ, ഏഴ് ഡെബ്റ് സ്കീമുകൾ, നാലെണ്ണം ഹൈബ്രിഡ് സ്കീമുകൾ എന്നിങ്ങനെയാണ്.

X
Top