ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുനാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടംജിഎസ്ടി വിഹിതം: കേരളത്തിന്റെ 332 കോടി കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രിഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഉയർത്തി ബാർക്ലെയ്സും സിറ്റി ഗ്രൂപ്പുംഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്

പ്ലാന്റിന്റെ ഉൽപ്പാദനശേഷി വർധിപ്പിച്ച് അൾട്രാടെക് സിമന്റ്

മുംബൈ: കമ്പനിയുടെ ഉത്തർപ്രദേശിലെ ഡല്ല സിമന്റ് പ്ലാന്റിന്റെ 1.3 എംടിപിഎ വിപുലീകരണം പൂർത്തിയാക്കിയതായി അറിയിച്ച് ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ അൾട്രാടെക് സിമന്റ്. വിപുലീകരണം പൂർത്തിയായതോടെ പ്ലാന്റിന്റെ ഉൽപ്പാദനശേഷി 1.8 എംടിപിഎ ആയി ഉയർന്നു.

2020 ഡിസംബറിൽ പ്രഖ്യാപിച്ച ശേഷി വിപുലീകരണത്തിന്റെ ആദ്യ ഘട്ടമാണിതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ പുതിയ കമ്മീഷൻ ചെയ്യലോടെ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം സിമന്റ് ഉൽപ്പാദന ശേഷി ഇപ്പോൾ 115.85 എംടിപിഎ ആയി വർധിച്ചു. ആദിത്യ ബിർള ഗ്രൂപ്പിന്റെ സിമന്റ് കമ്പനിയായ അൾട്രാടെക് സിമന്റ് ലോകത്തിലെ മൂന്നാമത്തെ വലിയ സിമന്റ് ഉൽപ്പാദകനാണ്.

ഏകീകൃത അടിസ്ഥാനത്തിൽ കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.99 ശതമാനം ഇടിഞ്ഞ് 1,584 കോടി രൂപയായി കുറഞ്ഞിരുന്നു. തിങ്കളാഴ്ച അൾട്രാടെക് സിമന്റിന്റെ ഓഹരികൾ 0.10 ശതമാനം ഉയർന്ന് 6523.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top