‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധന

ഇറ്റൽസാറ്റിൽ യുകെ 16.33 കോടി യൂറോ നിക്ഷേപിക്കും; മൊത്തം മൂലധനം 150 കോടി യൂറോ ആവും

പാരിസ്: ഉപഗ്രഹ വാർത്താ വിനിയ മേഖലയിലെ പ്രമുഖരായ ഇറ്റൽസാറ്റ് ഗ്രൂപ്പിൽ യുകെ സർക്കാർ 16.33 കോടി യൂറോ നിക്ഷേപിക്കും. ഭാർതി ഗ്രൂപ്പ് കമ്പനിയായ ഭാർതി സ്പേസ് ലിമിറ്റഡ് 14 കോടി യൂറോയാണ് പുതുതായി ഇറ്റൽ സാറ്റിൽ നിക്ഷേപിക്കുന്നത്.

പാരീസ് ആസ്ഥാനമായ കമ്പനിയിൽ ഫ്രാൻസ്, ഭാർതി സ്പേസ് ലിമിറ്റഡ്, യുകെ എന്നിവയ്ക്ക് യഥാക്രമം 29.65%,17.88%, 10.89% ഓഹരികളാണിപ്പോഴുള്ളത്.

ഈ വർഷം മൂന്നാം ത്രൈമാസത്തിൽ ചേരുന്ന ഓഹരി ഉടമകളുടെ അസാധാരണ യോഗത്തിൽ വച്ചാണ് പുതുതായി വന്ന കരുതൽ മുലധന നിക്ഷേപത്തിന് അംഗീകാരം നൽകുക. അവകാശ ഓഹരി പുറപ്പെടുവിക്കുന്നത് സംബന്ധിച്ച തീരുമാനവും ഈ യോഗത്തിലുണ്ടാവും.

ഇറ്റൽസാറ്റ് ശക്തിപ്പെടുത്തുന്ന തിനായി ഫ്രഞ്ച് സർക്കാരിനും ഭാർതി സ്പേസിനുമൊപ്പം യുകെയും അണിചേർന്നത് സ്വാഗതാർഹമാണെന്ന് ഇറ്റൽസാറ്റ് ഗ്രൂപ്പ് കൊ- ചെയർമാൻ സുനിൽ ഭാർതി മിത്തൽ പറഞ്ഞു.

യുകെ പ്രധാനമന്ത്രി സ്റ്റാമറിൻ്റെ ശരിയായ കാഴ്ചപ്പാടാണ് ഇത് കാണിക്കുന്നത്.

X
Top