പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

എൻസിഡികൾ വഴി ധനസമാഹരണം നടത്താൻ ഉഗ്രോ ക്യാപിറ്റൽ

മുംബൈ: എൻസിഡികൾ വഴി ധനസമാഹരണം നടത്താൻ പദ്ധതിയുമായി ഉഗ്രോ ക്യാപിറ്റൽ. ഫണ്ട് സമാഹരണം പരിഗണിക്കുന്നതിനായി എൻബിഎഫ്‌സിയുടെ ബോർഡിന്റെ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ലോണിംഗ് കമ്മിറ്റി 2022 ആഗസ്റ്റ് 26ന് യോഗം ചേരും.

പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെയാണ് എൻബിഎഫ്‌സി ഫണ്ട് സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. എംഎസ്എംഇ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഫിൻടെക് പ്ലാറ്റ്‌ഫോമാണ് ഉഗ്രോ ക്യാപിറ്റൽ.

ധന സമാഹരണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉഗ്രോ ക്യാപിറ്റലിന്റെ ഓഹരികൾ 3.22 ശതമാനം മുന്നേറി 186 രൂപയിലെത്തി. കഴിഞ്ഞ പാദത്തിൽ കമ്പനി അതിന്റെ അറ്റാദായത്തിൽ 331.8 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിരുന്നു.

X
Top