അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ലോൺ ബുക്ക് ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് ഉഗ്രോ ക്യാപിറ്റൽ

ഡൽഹി: സഹ-വായ്പ പങ്കാളിത്തങ്ങൾ വിപുലീകരിച്ച്‌ കൊണ്ട് ഈ സാമ്പത്തിക വർഷാവസാനത്തോടെ ലോൺ ബുക്ക് ഏകദേശം 7,000 കോടി രൂപയായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ചെറുകിട ബിസിനസുകളെ കേന്ദ്രീകരിച്ചുള്ള വായ്പ ദാതാവായ ഉഗ്രോ ക്യാപിറ്റൽ. നിലവിൽ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിക്ക് (NBFC) 3,650 കോടി രൂപയുടെ ലോൺ ബുക്ക് ഉണ്ട്. കൂടാതെ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പകൾക്കൊപ്പം കമ്പനിയുടെ മൊത്തം ആസ്തി ഏകദേശം 6,300 കോടി രൂപയാണെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശചീന്ദ്ര നാഥ് പിടിഐയോട് പറഞ്ഞു.

നിലവിൽ അതിന്റെ അസറ്റ് അണ്ടർ മാനേജ്‌മെന്റിന്റെ (എയുഎം) 21 ശതമാനം ഒറിജിനേഷൻ റൂട്ടിലൂടെയാണ് സമാഹരിക്കുന്നതെന്നും, ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 35 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയുമായും കൂടാതെ ഏതാനും സ്വകാര്യ മേഖലയിലെ വായ്പക്കാർ, ചെറുകിട ധനകാര്യ ബാങ്കുകൾ തുടങ്ങിയവയുമായും കമ്പനി സഹ-വായ്പാ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.

ജൂൺ പാദത്തിൽ സ്ഥാപനം 123.8 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. ഉഗ്രോക്ക് നിലവിൽ 25,000-ത്തിലധികം ഉപഭോക്താക്കളുണ്ട്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ മാർക്യൂ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകർ, കുടുംബ ഓഫീസുകൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 3,000 കോടി രൂപയുടെ ഇക്വിറ്റി, ഡെബ്റ് മൂലധനം ഉഗ്രോ സമാഹരിച്ചിട്ടുണ്ട്. 

X
Top