അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വിമാനത്താവളങ്ങളിൽ വരുന്നു ‘ഉഡാൻ യാത്രി കഫേ’

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി പോക്കറ്റ് കീറാതെ ഭക്ഷണം കഴിക്കാൻ വഴിതുറക്കുന്നു.

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ‘ഉഡാൻ യാത്രി കഫേ’ വിമാനത്താവളങ്ങളിൽ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. ആദ്യ കഫേ കൊൽക്കത്ത വിമാനത്താവളത്തിലായിരിക്കും ആരംഭിക്കുക.

ഉഡാൻ സ്കീമിനു കീഴിലുള്ള ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളങ്ങളിലായിരിക്കും ഇവ ആദ്യഘട്ടത്തിൽ ആരംഭിക്കുക. ചായ, കാപ്പി, സ്നാക്സ്, വെള്ളം എന്നിവയായിരിക്കും കിയോസ്കുകളിലുണ്ടാവുക.

X
Top