ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

യൂക്കോ ബാങ്കിന് 656 കോടി രൂപയുടെ അറ്റാദായം

കൊച്ചി: യൂക്കോ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്‍റെ ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 607 കോടി രൂപയായിരുന്ന അറ്റാദായം ഈ വർഷം 656 കോടി രൂപയായി വര്‍ധിപ്പിച്ചു.

റീട്ടെയില്‍, കൃഷി, എംഎസ്എംഇ വായ് എന്നിവയിലെ ശക്തമായ വികസനമാണ് ഇതിനു കാരണം.
ബാങ്കിന്‍റെ മൊത്തം ബിസിനസ് വര്‍ഷം തോറും 15.53 ശതമാനം വളര്‍ച്ചയോടെ 6,05,083 കോടി രൂപയായി.

മൊത്തം വായ്പകള്‍ 21.18 ശതമാനം വര്‍ധിച്ച് 2,72,768 കോടി രൂപയും മൊത്ത നിക്ഷേപങ്ങള്‍ 11.28 ശതമാനം വര്‍ധിച്ച് 3,32,315 കോടിയുമായി.

ഭവനവായ്പകളും വാഹനവായ്പകളും യഥാക്രമം 19.98 ശതമാനവും 65.45 ശതമാനവും വളര്‍ച്ച നേടിയതായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേന്ദ്ര കുമാര്‍ സാബു പറഞ്ഞു.

X
Top