ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 125 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ 125 ശതമാനത്തിലധികം ലാഭവളര്‍ച്ച രേഖപ്പെടുത്തി.2023 ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ കണക്കാണിത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ബാങ്കുകളെ തുണച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

34,774 കോടി രൂപയുടെ മൊത്തം അറ്റാദായമാണ് 12 പൊതുമേഖല ബാങ്കുകള്‍ (പിഎസ്ബി) രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 127.2 ശതമാനം അധികം. നാല് ബാങ്കുകള്‍ക്ക് അറ്റാദായം, 100 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാനായി.

307.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 16884 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 178.25 ശതമാനം അധികം.

ബാങ്ക് ഓഫ് ഇന്ത്യ അറ്റാദായത്തില്‍ 176 ശതമാനത്തിന്റെ നേട്ടം കണ്ടു. ഏതാണ്ട് എല്ലാ വായ്പാദാതാക്കളും 3 ശതമാനത്തിലധികം അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) കുറിച്ചിട്ടുണ്ട്. ഉയര്‍ന്ന പലിശ നിരക്കാണ് കാരണം.

ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഇന്ത്യന്‍ ബാങ്കുമാണ് ഉയര്‍ന്ന ലാഭ സൂചിക രേഖപ്പെടുത്തിയ ആദ്യ രണ്ട് ബാങ്കുകള്‍.

X
Top