ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

എയർ ടാക്സിയൊരുക്കാൻ ഊബർ

പ്രമുഖ ടാക്സി പ്ലാറ്റ്‌ഫോമായ ഊബർ ഇലക്ട്രിക്ക് എയർ ടാക്സി പുറത്തിറക്കുന്നു. ഇലക്ട്രിക്ക് ഹെലികോപ്ടറുകളാണ് ഊബർ ഉപഭോക്താക്കൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്. ഇലക്ട്രിക് എയർ ടാക്സി നിർമ്മാതാക്കളായ ജോബി ഏവിയേഷനുമായി യോജിച്ചാണ് ഊബർ ഈ പുതിയ സംരംഭത്തിലേക്കെത്തുന്നത്.

ന്യൂയോർക്കിലും തെക്കൻ യൂറോപ്പിലുമായി ആകാശമാർഗം നിരവധിയാളുകളെ സഞ്ചരിക്കാൻ സഹായിച്ച കമ്പനിയാണ് ജോബി. സുഗമമായ നഗര വിമാന യാത്രയിലേക്ക് കൂടുതൽ ജനങ്ങളെ പങ്കാളികളാക്കാൻ ശ്രമിക്കുകയാണ് ജോബി.

ഊബറിന്റെ ആഗോള പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വേഗത്തിൽ ജനങ്ങളിലേക്ക് എയർ ടാക്സി സംവിധാനം എത്തിക്കാനാകും എന്നാണ് കമ്പനി പറയുന്നത്. ജോബിയുടെ പ്രവർത്തിപരിചയവും ഇവർക്ക് സഹായകമാകും.

ഊബർ ഹെലികോപ്റ്ററുകൾ ഏതൊക്കെ സ്ഥലങ്ങളിലാണ് സേവനം നടത്തുക എന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും എയർപോർട്ടുകളുമായി ബന്ധപ്പെടുത്തി സേവനം നടത്താനാകും എന്നാണ് കമ്പനി കരുതുന്നത്.

50,000 ത്തിലധികം ആളുകളെ വായുമാർഗം സഞ്ചരിക്കാൻ സഹായിച്ച ജോബിയുടെ സഹായം ഇക്കാര്യങ്ങളിൽ ഊബറിന് ഏറെ ഉപകാരപ്രദമാകും.

X
Top