അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കര്‍ണ്ണാടകയില്‍ ബൈക്ക്, ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിച്ച് റാപ്പിഡോയും ഊബറും

ബെംഗളൂരു: രണ്ട് മാസത്തെ നിരോധനത്തിന് ശേഷം റാപ്പിഡോ, ഊബര്‍ ബൈക്കുകളും ടാക്‌സികളും കര്‍ണ്ണാടകാ നിരത്തുകളില്‍ സജീവമായി. ഇരു കമ്പനികളും ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്. സേവനങ്ങള്‍ നിരോധിക്കുന്നതിന് പകരം നിയന്ത്രണമാണ് വേണ്ടതെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.

ഓട്ടോറിക്ഷ, ടാക്‌സി യൂണിയനുകളുടെ എതിര്‍പ്പുകളെ തുടര്‍ന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് സേവനങ്ങള്‍ റദ്ദാക്കിയത്. തുടര്‍ന്ന് ജൂണ്‍ 16 മുതല്‍ ബൈക്ക്, ടാക്‌സി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു.

ഓട്ടോറിക്ഷകള്‍ ചാര്‍ജ്ജ് വര്‍ദ്ദനവേര്‍പ്പെടുത്തിയതോടെ സാധാരണക്കാര്‍ വലഞ്ഞു.

X
Top