Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ബാങ്കുകള്‍ക്കും നികുതിയിളവോടെ സ്വര്‍ണം വാങ്ങാൻ അനുമതി നൽകി യൂ.എ.ഇ

ന്യൂ ഡൽഹി : യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിനിരക്കില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്കും അനുമതി
നൽകി കേന്ദ്ര സർക്കാർ.സ്വതന്ത്ര വ്യാപാരക്കരാറായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) പ്രകാരമാണ് ഇളവ്.

യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നേരത്തെ 15 ശതമാനമായിരുന്നു നികുതി.ജുവലറികള്‍ക്ക് പുറമേ ഇനി യോഗ്യരായ ബാങ്കുകള്‍ക്കും ഒരു ശതമാനം ഇളവോടെ 14 ശതമാനം ഇറക്കുമതി നികുതി നൽകി സ്വർണം ഇറക്കുമതി ചെയ്യാം.

ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് (IIBX)യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതി നിരക്കില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ യോഗ്യരായ കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

താരിഫ് റേറ്റ് ക്വോട്ട [ടി.ആര്‍.ക്യു] പ്രകാരം നടപ്പുവര്‍ഷം (2023-24) ആകെ 140 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്യാൻ സാധിക്കുക.അഞ്ചുവര്‍ഷം കൊണ്ട് ഇത് 200 ടണ്ണിലേക്കും ഉയര്‍ത്തും.

ഇന്ത്യയില്‍ ആഭരണ നിര്‍മ്മാണവും തുടര്‍ന്ന് അവയുടെ കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രം ഇളവ് നൽകുന്നത് .യു.എ.ഇയിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഇപ്പോള്‍ നികുതിയില്ല. നേരത്തേ 5 ശതമാനം ഇറക്കുമതി നികുതി യു.എ.ഇ ഈടാക്കിയിരുന്നു.

X
Top