ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇരുചക്ര വാഹനങ്ങളുടെ ശേഖരവുമായി ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്

കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്. ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി  ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലഭ്യമാണ്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്,ജാവ യെസ്ഡി, കെടിഎം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിനും ബിഗ് ബില്യണ്‍ ഡേയ്‌സ് 2025ലുണ്ടാകും.

ഓഇഎംകളുമായി നേരിട്ട് സഹകരിക്കുന്നതിനാല്‍ ബ്രാന്‍ഡ്-അധികൃത ഡീലര്‍മാര്‍ വഴി ഉല്‍പ്പന്ന വിതരണം, വില്പനാനന്തര സേവനം എന്നിവ ഫ്‌ളിപ്കാര്‍ട്ട് ഉറപ്പാക്കുന്നുണ്ട്. വാഹനമേതെന്ന് തീരുമാനിക്കുന്നത് മുതല്‍ ബുക്കിംഗ്, വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ വരെയുള്ള മുഴുവന്‍ വാങ്ങള്‍ പ്രക്രിയയും പൂര്‍ണമായും ഡിജിറ്റലാണ്. സീറോ ഡിപ്രീസിയേഷന്‍, പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഉള്‍പ്പെടെ അക്കോ, ഐസിഐസിഐ ലോംബാര്‍ഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ഒന്നിലധികം മുന്‍നിര ദാതാക്കള്‍ വഴി ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 48 മാസം വരെയുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്.  

X
Top