വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങും: മുഖ്യമന്ത്രി

ദുബൈ: കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു.

ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളത്തില്‍ വിപ്ലവകരമായ മാറ്റം സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്റ്റാർട്ട്‌ അപ്പ്‌ ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട്‌ അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വർഷം 20000 പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

4500 കോടിയിൽ അധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ട്‌ അപ്പുകൾക്ക് ലഭിച്ചു. കേരളത്തിലെ സ്റ്റാർട്പ്പുകൾക്ക് ആഗോള തലത്തിൽ നാലാം സ്ഥാനമാണുള്ളത്.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻകുബെഷൻ കേന്ദ്രങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

X
Top