ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

2 കോടി നേട്ടത്തിന്റെ പാതയില്‍ വന്ദേഭാരത്

മുംബൈ: റെക്കോര്‍ഡ് നേട്ടത്തിന്റെ പാതയിലാണ് ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത്. 2019 ഫെബ്രുവരി 15 മുതല്‍ 2024 മാര്‍ച്ച് 31 വരെയായി വന്ദേഭാരതില്‍ യാത്ര ചെയ്തത് രണ്ട് കോടിയിലധികം പേരാണെന്ന് റെയില്‍വേ അധികൃതര്‍ ഏപ്രില്‍ 15-ന് അറിയിച്ചു.

2019 ഫെബ്രുവരി 15-ന് ഡല്‍ഹി-വാരണസി റൂട്ടിലാണ് ആദ്യ വന്ദേഭാരത് ട്രെയിന്‍ ഓടിയത്. 2 കോടി നേട്ടത്തിന്റെ പാതയില്‍ വന്ദേഭാരത് ഓടുന്നു എന്നതിനൊപ്പം ഇന്ത്യന്‍ റെയില്‍വേ മറ്റൊരു നേട്ടം ആഘോഷിക്കുകയാണ്.

ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ആരംഭിച്ചതിന്റെ 171-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1853 ഏപ്രില്‍ 16 ന് മുംബൈയ്ക്കും താനെയ്ക്കുമിടയിലാണ് ആദ്യ ട്രെയിന്‍ ഓടിച്ചത്.

2 ട്രെയിനില്‍ നിന്ന് കുതിച്ചത് 102-ലേക്ക്
2019-ല്‍ ഡല്‍ഹി-വാരണസി റൂട്ടിലാണ് ആദ്യ വന്ദേഭാരത് ട്രെയിന്‍ ഓടിയത്. ഈയൊരു റൂട്ടില്‍ ആകെ രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് 2024-ല്‍ എത്തിയപ്പോള്‍ 24 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 284 ജില്ലകളില്‍ 100 റൂട്ടുകളിലായി 102 വന്ദേഭാരത് ട്രെയിനുകളാണു സര്‍വീസ് നടത്തുന്നത്.

ആധുനിക ഗതാഗത ശൃംഖലയുടെ നവീന മുഖമായി വന്ദേഭാരത് മാറിയിരിക്കുന്നു.
വിമാന യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയിനിലും നല്‍കുന്നത്.

വേഗത, സൗകര്യപ്രദമായ സീറ്റുകള്‍, സൗണ്ട് പ്രൂഫ് കോച്ചുകള്‍, വൈ-ഫൈ സേവനം, ജിപിഎസ് അടിസ്ഥാനമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എല്ലാ കോച്ചുകളിലും പാന്‍ട്രി, ട്രാന്‍സ്പരന്റ് ആയ വലിയ വിന്‍ഡോ ഗ്ലാസ് എന്നിവയൊക്കെ വന്ദേഭാരത് ട്രെയിനിന്റെ സവിശേഷതകളാണ്.

കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകളും അതിന്റെ സ്ലീപ്പര്‍ പതിപ്പും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ.

X
Top