സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഗോൾഡ് ടിക് വേണമെങ്കിൽ 1,000 ഡോളറിന്റെ പരസ്യം തരണമെന്ന് ബ്രാൻഡുകളോട് ട്വിറ്റർ

രസ്യവരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായ ട്വിറ്ററിനെ (എക്സ്) കരകയറ്റാൻ പുതിയ മാർഗവുമായി ഉടമ ഇലോൺ മസ്ക്.

പ്രമുഖ ബ്രാൻഡുകൾക്ക് നൽകിയിരിക്കുന്ന ഗോൾഡ് ടിക് നിലനിർത്തണമെങ്കിൽ അവർ ട്വിറ്ററിൽ പ്രതിമാസം 1,000 ഡോളർ (81,000 രൂപ) എങ്കിലും പരസ്യം നൽകാൻ ചെലവിടണം എന്നാണ് മസ്കിന്റെ ആവശ്യം.

ഔദ്യോഗിക ബിസിനസ് അക്കൗണ്ടുകൾക്കാണ് ട്വിറ്ററിൽ ഗോൾഡ് ടിക്.

ഓഗസ്റ്റ് എഴ് മുതൽ ട്വിറ്ററിൽ‌ നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക് എടുത്തുകളയുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.

30 ദിവസത്തിനിടെ 1,000 ഡോളർ അല്ലെങ്കിൽ കഴിഞ്ഞ 180 ദിവസത്തിനിടെ 6,000 ഡോളർ ട്വിറ്ററിൽ പരസ്യം നൽകാൻ ചെലവിടാത്ത കമ്പനികൾക്കാണ് ഭീഷണി.

X
Top