ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

നൂതന സാങ്കേതികവിദ്യകളും റൈഡര്‍ അനുഭവങ്ങളും സമ്മാനിച്ച് ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് സമാപനം

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ നടത്തിയ ടിവിഎസ് മോട്ടോസോള്‍ മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പ് ഗോവയില്‍ സമാപിച്ചു. ടിവിഎസ് മോട്ടോസോള്‍ 5.0-യുടെ രണ്ടാം ദിനത്തില്‍ ഇന്നൊവേഷന്‍, ഡിസൈന്‍, സാങ്കേതികവിദ്യ, റൈഡര്‍ അനുഭവങ്ങള്‍ എന്നിവയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയത്. സമാപന ദിവസം സുപ്രധാന പ്രഖ്യാപനങ്ങളും ടിവിഎസ് മോട്ടോര്‍ കമ്പനി നടത്തി. നെക്സ്റ്റ് ജെന്‍ റൈഡര്‍ സുരക്ഷയ്ക്കായുള്ള നൂതനമായ എആര്‍ സാങ്കേതികവിദ്യപ്രാപ്തമാക്കിയ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (എച്ച്‌യുഡി) സൊല്യൂഷനായ ഏജിസ് റൈഡര്‍ വിഷന്‍ ഹെല്‍മെറ്റ് മേളയില്‍ പ്രദര്‍ശിപ്പിച്ചു.

നാവിഗേഷന്‍, വേഗത, സുരക്ഷാ മുന്നറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ റൈഡറുടെ കാഴ്ച്ചയിലേക്ക് നേരിട്ട് എത്തിച്ച് റോഡില്‍ ശ്രദ്ധ മാറ്റാതെ യാത്ര ഉറപ്പാക്കാന്‍ ഏജിസ് റൈഡര്‍ വിഷന്‍ ഹെല്‍മെറ്റ് സഹായകരമാവും. എംടി ഹെല്‍മെറ്റ്‌സുമായുള്ള ടിവിഎസ് റേസിംഗിന്റെ സഹകരണ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ടിവിഎസ് റേസിങും എംടി ഹെല്‍മെറ്റ്‌സും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ഇസിഇ സര്‍ട്ടിഫൈഡ് ഹെല്‍മെറ്റുകളുടെ ഒരു പുതിയ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിക്കും. സുരക്ഷിതത്വത്തിലും എയറോഡൈനാമിക്‌സിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ഹെല്‍മെറ്റുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ടിവിഎസ് റേസിംഗ് ഓഫ്‌റോഡ് ട്രെയിനിംഗ് അക്കാദമിക്കും ഫെസ്റ്റിവലിന്റെ അവസാന ദിവസം തുടക്കമിട്ടു.  ഓഫ്‌റോഡ്, അഡ്വഞ്ചര്‍ റൈഡിംഗ് കഴിവുകള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക പരിശീലന പ്ലാറ്റ്‌ഫോമാണിത്. ടിവിഎസ് റേസിംഗ് ചാമ്പ്യന്‍മാരുടെ നേതൃത്വത്തില്‍ ലെവല്‍ 1 വൈദഗ്ധ്യ പരിശീലനമാണ് ഇവിടെ നല്‍കുക. ഡിജെ നുക്ലേയയുടെയും ലഗോരിയുടെയും ലൈവ് പെര്‍ഫോമന്‍സോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചത്. റൈഡര്‍സ്ഫിയര്‍, എഫ്എംഎക്‌സ് ഷോക്കേസ്, ജിംഖാന ചലഞ്ചസ്, ഡേര്‍ട്ട് ആന്‍ഡ് ഫ്ലാറ്റ് ട്രാക്ക് അരീനാസ്, അഡ്വഞ്ചര്‍ സോണുകള്‍ തുടങ്ങിയവയും രണ്ടാം ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.

വാഗറ്റോര്‍ സെന്റ് മൈക്കിള്‍സ് കോണ്‍വെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് നേരത്തെ അവബോധം നല്‍കുന്നതിനായി 100 ഹെല്‍മെറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. പുരോഗമനപരവും ഉത്തരവാദിത്തമുള്ളതും അതിലെ സമൂഹവുമായി ആഴത്തില്‍ ബന്ധപ്പെട്ടതുമായ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ മോട്ടോസോളിലൂടെ ആഗ്രഹിക്കുന്നതെന്നും, കൂടുതല്‍ ഇന്നൊവേഷനുകള്‍, സഹകരണങ്ങള്‍, റൈഡര്‍ കേന്ദ്രീകൃതമായ അനുഭവങ്ങള്‍ എന്നിവ അടുത്ത വര്‍ഷം മോട്ടോസോളില്‍ എത്തിച്ചുകൊണ്ട് ഈ പ്ലാറ്റ്‌ഫോം വിപുലീകരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.

X
Top