
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.
2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 1697 കോടി രൂപയുടെ ആകെ വരുമാനമാണ് കമ്പനി റിപ്പോര്‍ട്ടു ചെയ്യുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തേക്കാള്‍ 6 ശതമാനം വര്‍ധനവ്.
2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തേക്കാള്‍ 29 ശതമാനം വര്‍ധനവോടെ 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 181 കോടി രൂപ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. വായ്പകളുടെ വിതരണത്തില്‍ 12 ശതമാനം വര്‍ധനവും 2026-ന്‍റെ ആദ്യ ത്രൈമാസത്തില്‍ കൈവരിച്ചിട്ടുണ്ട്.
ഉപഭോക്തൃ സേവനത്തിന്‍റെ കാര്യത്തിലും വിവിധ ഉല്‍പന്ന വിഭാഗങ്ങളില്‍ നഷ്ടസാധ്യതകളെ മറികടന്നുള്ള വളര്‍ച്ചയിലും ശ്രദ്ധ തുടര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ ഗണ്യമായ മുന്നേറ്റമാണ് ടിവിഎസ് ക്രെഡിറ്റ് കൈവരിച്ചിട്ടുള്ളത്.
അവതരിപ്പിക്കുന്ന സേവനങ്ങള്‍ വിപുലമാക്കിയും വിതരണ സംവിധാനം ശക്തമാക്കിയും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും മുന്നേറിയ ടിവിഎസ് ക്രെഡിറ്റ് 16 ലക്ഷം പുതിയ ഉപഭോക്താക്കള്‍ക്കാണ് വായ്പകള്‍ നല്‍കിയത്. ഇതിലൂടെ ആകെ ഉപഭോക്തൃ നിര 2 കോടിയിലേറെയായി ഉയര്‍ന്നു.
വിപണി വിഹിതം വര്‍ധിപ്പിക്കല്‍, ലഭ്യമാക്കുന്ന ഉല്‍പന്നങ്ങള്‍ വിപുലീകരിക്കല്‍, വിതരണ സംവിധാനം വികസിപ്പിക്കല്‍, ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കു മാറല്‍, ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തല്‍, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ തുടര്‍ന്ന സുസ്ഥിര വളര്‍ച്ചയാണ് ടിവിഎസ് ക്രെഡിറ്റ് തുടരുന്നത്.