വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ടിടികെ ഹെല്‍ത്ത് കെയര്‍ ഡീലിസ്‌റ് ചെയ്യുന്നു

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), ബിഎസ്ഇ എന്നിവയില്‍ നിന്ന് എല്ലാ ഇക്വിറ്റി ഷെയറുകളും പിന്‍വലിക്കാന്‍ ആവശ്യമായ അനുമതികള്‍ ലഭിച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടിടികെ ഹെല്‍ത്ത്‌കെയര്‍ വ്യാഴാഴ്ച അറിയിച്ചു. ഡീലിസ്റ്റിംഗിന്റെ ഫ്‌ലോര്‍ വില ഒരു ഷെയറിന് 1,051.31 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ലിസ്റ്റ് ചെയ്ത സെക്യൂരിറ്റി നീക്കം ചെയ്യുന്നതാണ് ഡീലിസ്റ്റിംഗ്. ഡീലിസ്റ്റിംഗ് സ്വമേധയാ ആകാം. സാധാരണയായി ഒരു കമ്പനി പ്രവർത്തനം അവസാനിപ്പിക്കുമ്പോഴോ പാപ്പരത്തം പ്രഖ്യാപിക്കുമ്പോഴോ ലയിപ്പിക്കുമ്പോഴോ ലിസ്റ്റിംഗ് ആവശ്യകതകള്‍ പാലിക്കാതിരിക്കുമ്പോഴോ ആണ് ഡീലിസ്റ്റിംഗ് നടക്കുന്നത്.

ടിടികെ ഹെല്‍ത്ത്‌കെയര്‍ (NS:TTKH) ലിമിറ്റഡ്, മൃഗസംരക്ഷണ ഉത്പന്നങഅങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനിയാണ്.

വിതരണക്കാരുടെ ഒരു വലിയ ശൃംഖല കെട്ടിപ്പടുക്കുന്നതിനൊപ്പം ചില പാശ്ചാത്യ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കാനും കമ്പനിയ്ക്കായി. ഇന്ത്യ മുഴുവന്‍ വിതരണുള്ള കമ്പനി ആഗോള വിപണിയിലും സാന്നിധ്യം അറിയിച്ചു. മൂന്നാംപാദത്തില്‍ 182.56 കോടി രൂപയാണ് കമ്പനി വരുമാനം നേടിയത്.

മുന്‍പാദത്തില്‍ ഇത് 169.79 കോടി രൂപയായിരുന്നു. അറ്റാദായം രണ്ടാം പാദത്തിലെ 7.9 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 12 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.

X
Top