ആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽ

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. അത്തരമൊരു വാഗ്ദാനമൊന്നും യുഎസിന് നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയിരുന്നു. എങ്കിലും തന്റെ ഇടപെടല്‍ കാരണം ഇന്ത്യ പിന്‍വാങ്ങുകയാണെന്ന് ട്രംപ് അവകാശപ്പെടുന്നു.

ഇത്തവണ, യുക്രേനിയന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌ക്കിയ്ക്ക് നല്‍കിയ വിരുന്നിലായിരുന്നു പ്രഖ്യാപനം. ഇന്ത്യ എണ്ണവാങ്ങുന്നത് ഏറെക്കുറെ നിര്‍ത്തിയെന്നും ഉടന്‍തന്നെ പൂര്‍ണ്ണമായും അതില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തനിയ്ക്ക് വാക്കുതന്നിട്ടുണ്ടെന്നായിരുന്നു യുഎസ് പ്രസിഡന്റ് നേരത്തെ അറിയിച്ചത്. എന്നാല്‍  ഇന്ത്യയുടെ എണ്ണ നയം സാധാരണ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു.

ചാഞ്ചാട്ടം നിറഞ്ഞ ആഗോള എണ്ണ വിപണിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നു.

സുസ്ഥിരമായ വിലകളും സുരക്ഷിതമായ വിതരണവുമാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഉറ്റുനോക്കുന്നത്. വിപണിയ്ക്കനുസൃതമായി വിവിധ വിതരണക്കാരെ ആശ്രയിക്കാന്‍ രാജ്യം തയ്യാറാണ്. ഏപ്രില്‍ – സെപ്തംബര്‍ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണവാങ്ങല്‍ 8.4 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

പകരം ഇന്ത്യന്‍ റിഫൈനര്‍മാര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും യുഎസില്‍ നിന്നും എണ്ണവാങ്ങുന്നു. അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ചൈനയും ഇന്ത്യയുമാണ് റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍. വന്‍വിലക്കുറവിലാണ് ഈ രാജ്യങ്ങള്‍ക്ക് റഷ്യ എണ്ണ പ്രദാനം ചെയ്യുന്നത്.

X
Top