റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ട്രിപ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ്: മികച്ച മുന്നേറ്റവുമായി മലയാളി ടൂറിസം സംരംഭങ്ങൾ

ലോകത്തിലെ മുൻനിര ട്രാവൽ-ടൂറിസം റിവ്യൂ പ്ലാറ്റ്‌ഫോമായ ‘ട്രിപ്പ് അഡ്വൈസർ’ന്റെ 2025ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ മികച്ച മുന്നേറ്റവുമായി കേരളത്തിൽ നിന്നുള്ള ടൂറിസം സംരംഭങ്ങൾ. മൂന്നാറിലെ ചാണ്ടീസ് ഡിസ്‌ൽ ഡ്രോപ്സ്, ചാണ്ടീസ് വിൻഡി വുഡ്‌സ്, കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് റിസോർട്ടുകളാണ് അവാർഡിൽ മികച്ച നേട്ടം കൈവരിച്ചത്.

ഉപയോക്താക്കളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള റിവ്യൂകളിലൂടെ ബെസ്റ്റ് ടോപ് സ്മോൾ ആൻഡ് ബുട്ടീക് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിലും ഏഷ്യൻ വിഭാഗത്തിലും ചാണ്ടീസ് ഡിസ്‌ൽ ഡ്രോപ്സ് രണ്ടാം സ്‌ഥാനം നേടി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്മോൾ ബുട്ടീക് ഹോട്ടലെന്ന അംഗീകാരവും ഡിസ്‌ൽ ഡ്രോപ്സ് കരസ്ഥമാക്കി.

ലക്ഷ്വറി ഹോട്ടൽ വിഭാഗത്തിൽ ആഗോള തലത്തിൽ മൂന്നാമതെത്തിയ ചാണ്ടീസ് വിൻഡി വുഡ്‌സ് ഏഷ്യൻ വിഭാഗത്തിലും ഇന്ത്യൻ വിഭാഗത്തിലും രണ്ടാം സ്‌ഥാനവും നേടി. കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് ബെസ്‌റ്റ് ടോപ് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിൽ മൂന്നാമതും ഏഷ്യയിൽ രണ്ടാമതും ഇന്ത്യയിൽ ഒന്നാമതുമെത്തി. ലക്ഷ്വറി ഹോട്ടൽ വിഭാഗത്തിൽ ആഗോള റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നേടിയ ഗോകുലം ഏഷ്യൻ, ഇന്ത്യൻ വിഭാഗങ്ങളിൽ ഒന്നാമതായി.

ആലപ്പുഴ കോമളപുരം ലേക് കനോപി ടോപ് സ്മോൾ ആൻഡ് ബുട്ടീക് ഹോട്ടൽസ് ഏഷ്യൻ വിഭാഗത്തിൽ പത്താം സ്ഥാനത്തും ഇന്ത്യൻ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്ത്യൻ വിഭാഗത്തിൽ വയനാട് മാനന്തവാടി വെള്ളമുണ്ട വൈൽഡ് പ്ലാനറ്റ് ബാണ ഹൈറ്റ്സ്, കോട്ടയം ആത്രേയ ആയുർവേദ സെന്റർ എന്നിവയും ശ്രദ്ധേയമായ നേട്ടം കൈവരിച്ചു

X
Top