ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കേരളത്തെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തും: പി രാജീവ്

കൊച്ചി: ഭരണ തുടര്‍ച്ചയുണ്ടെങ്കില്‍ കേരളത്തെ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ ട്രാവല്‍ ടൂറിസം സംഘടനയായ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ഏജന്റ്‌സ് സര്‍വൈവല്‍ കേരളയുടെ (ടാസ്‌ക്) വാര്‍ഷിക സംഗമമായ സിനെര്‍ജി 2025 എറണാകുളം താജ് വിവാന്തയില്‍ ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. ഒരു വണ്ടി തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍ മുന്നിലുള്ള പ്രതിസന്ധികള്‍ എളുപ്പം പരിഹരിക്കാനാകും. എന്നാല്‍ വണ്ടി മാറി മറ്റൊരാളാണ് ഇത് ഓടിക്കുന്നതെങ്കില്‍ വീണ്ടും ഒന്നേ എന്ന് തുടങ്ങേണ്ടിവരും.

കൃത്യമായല്ല ഓടിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകും. നിക്ഷേപ സൗഹൃദത്തില്‍ കേരളം വലിയ മാറ്റമുണ്ടാക്കി. ലോകോത്തര കമ്പനികള്‍ ഉയര്‍ന്നു. ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസില്‍ കേരളം ഒന്നാമതെത്തിയപ്പോള്‍ ഇങ്ങനെ ഒരു പുരസ്‌കാരമില്ലെന്ന് പറഞ്ഞ് പരത്തി. വീണ്ടും പുരസ്‌കാരം ലഭിച്ചപ്പോള്‍ പരാതിയൊന്നും ഉയര്‍ന്ന് കേള്‍ക്കാനില്ല. കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളെയടക്കം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ടാസ്‌കിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ട്രാവല്‍ വ്യവസായത്തില്‍ ആഗോള തലത്തില്‍ മാറ്റം കൊണ്ടുവന്ന അക്ബര്‍ ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ കെ വി അബ്ദുല്‍ നാസറിനെ ടാസ്‌ക് ലൈഫ്‌ടൈം ട്രാവല്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 നല്‍കി ചടങ്ങില്‍ മന്തി പി രാജീവ് ആദരിച്ചു. സംസ്ഥാനമൊട്ടാകെയുള്ള ട്രാവല്‍ പ്രൊഫഷണലുകള്‍, വ്യവസായ പ്രമുഖര്‍, വ്യോമയാന മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിനോദസഞ്ചാര രംഗത്തെ പുതിയ പ്രവണതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ആശയവിനിമയ സെഷനുകള്‍, പങ്കാളിത്ത സ്ഥാപനങ്ങളുടെ പ്രസന്റേഷനുകള്‍, സ്റ്റാളുകള്‍, നെറ്റ്‌വര്‍ക്കിം​ഗ് അവസരങ്ങള്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായി ഒരുക്കി. ടാസ്‌ക് പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍ എം അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജുബൈര്‍ സി കെ, സിനെര്‍ജി 2025 പ്രോഗ്രാം കണ്‍വീനര്‍ അബ്ബാസ് പി കെ എന്നിവര്‍ പ്രസം​ഗിച്ചു.

X
Top