പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

ട്രാന്‍സ്ലൈന്‍ ടെക്നോളജീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സംയോജിത സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങള്‍, നിര്‍മിതബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പന, വികസിപ്പിക്കല്‍, വിന്യസിക്കല്‍ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ലൈന്‍ ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

രണ്ട് രൂപ മുഖവിലയുള്ള 16,191,500 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

X
Top