ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

യുപിഐ ഇടപാടുകള്‍ 100 ബില്യനില്‍

ന്യൂഡൽഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ചു.

മുന്‍ സാമ്പത്തിക വര്‍ഷവുമായി (2022-23) താരതമ്യം ചെയ്യുമ്പോള്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെയും ഇടപാടുകളുടെ മൂല്യത്തിന്റെ കാര്യത്തില്‍ 43 ശതമാനത്തിന്റെയും വര്‍ധനയാണ് കൈവരിച്ചത്.

2023-2024 ല്‍ നടന്നത് 131 ബില്യന്‍ ഇടപാടുകളാണ്. 2022-2023 ല്‍ നടന്നത് 84 ബില്യന്‍ ഇടപാടുകളായിരുന്നു. ഇതാദ്യമായാണ് യുപിഐ ഇടപാടുകൾ 100 ബില്യൺ കടന്നത്.

2023-24 ല്‍ 131 ബില്യന്‍ ഇടപാടുകളിലൂടെ നടന്നത് 199.89 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ്.

2022-23 ല്‍ 84 ബില്യന്‍ ഇടപാടുകളിലൂടെ നടന്നത് 139.1 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ്.

X
Top