പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

2 മില്യൺ ഡോളർ സമാഹരിച്ച് ട്രേഡിംഗ് സ്റ്റാർട്ടപ്പായ ഇൻവെസ്റ്റ്മിന്റ്

മുംബൈ: ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ നെക്സസ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിൽ 2 മില്യൺ ഡോളർ സമാഹരിച്ചതായി സിഗ്നൽ അധിഷ്‌ഠിത ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റിംഗ് സ്റ്റാർട്ടപ്പായ ഇൻവെസ്റ്റ്മിന്റ് അറിയിച്ചു.

ഡേറ്റ, സയൻസ് അധിഷ്‌ഠിത നിക്ഷേപ സമീപനം പിന്തുണയ്‌ക്കുന്ന എളുപ്പത്തിലുള്ള ട്രേഡിംഗ്, നിക്ഷേപ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് സ്റ്റോക്ക് മാർക്കറ്റുകൾ ലളിതമാക്കൻ ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പാണ് ഇൻവെസ്റ്റ്‌മിന്റ്. അതിന്റെ ട്രേഡിങ്ങ് ആൻഡ് ഇൻവെസ്റ്റിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു റീട്ടെയിൽ നിക്ഷേപ ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉൽപ്പന്നം, എഞ്ചിനീയറിംഗ്, ക്വാണ്ടിറ്റേറ്റീവ് റിസർച്ച് ടീമുകൾ എന്നിവ വികസിപ്പിക്കുന്നതിന് ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് സ്റ്റാർട്ടപ്പ് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ ആകാശ് ഗോയലും (മുമ്പ് ഹെഡ്‌ഔട്ട്, ഇൻസ്റ്റാമോജോ) മോഹിത് ചിറ്റ്‌ലാംഗിയയും (മുമ്പ് ജൂപ്പിറ്റർ മണിയും കോമൺഫ്ലോറും) ചേർന്നാണ് ഇൻവെസ്റ്റ്മിന്റ് സ്ഥാപിച്ചത്.

ഇൻവെസ്‌റ്റ്‌മിന്റ് ആപ്പിന് നിലവിൽ ദീർഘകാല ബാസ്‌ക്കറ്റുകൾക്കായി ഓഹരികളിൽ നിക്ഷേപിക്കുന്നതിന് ഒന്നിലധികം ക്വാണ്ടിറ്റേറ്റീവ് മോഡലുകൾ ഉണ്ട്. കൂടാതെ പ്രതിവാര അടിസ്ഥാനത്തിൽ ട്രേഡ് ചെയ്യുന്നതിനുള്ള മോഡലുകൾ, ഫ്യൂച്ചേഴ്സ് & ഓപ്‌ഷൻ വിഭാഗത്തിൽ ട്രേഡ് ചെയ്യാനുള്ള മോഡലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

X
Top