ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചൈനയുടെ വ്യാപാര മേധാവിത്തം ഇടിയുന്നു

കൊച്ചി: മാർച്ചിൽ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതോടെ ആഗോള വിപണിയിലെ ചൈനയുടെ ആധിപത്യം മങ്ങുന്നു.

കസ്റ്റംസിൽ നിന്നുള്ള കണക്കുകളനുസരിച്ച് മാർച്ചിലെ കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 7.5 ശതമാനം ഇടിഞ്ഞു.

കയറ്റുമതി മൂല്യം കുത്തനെ കുറഞ്ഞെങ്കിലും അളവിൽ ഗണ്യമായ വർദ്ധനയുണ്ടായി. മാന്ദ്യം മറികടക്കാൻ വലിയ വില ഇളവുകളോടെ ചൈനയിലെ കയറ്റുമതി സ്ഥാപനങ്ങൾ ആഗോള വിപണിയിൽ ഉത്പന്നങ്ങൾ വില്ക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കയറ്റുമതിയിലും ഇറക്കുമതിയിലും 1.5 ശതമാനം കുറവാണുണ്ടായത്.

X
Top