ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വിപണി സാധ്യതകള്‍

ന്യൂഡല്‍ഹി: ആഗോള ഓഹരികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍ സെപ്തംബര്‍ 2 ന് മാറ്റമില്ലാതെ തുടര്‍ന്നു. ബാങ്ക്, ലോഹം, എഫ്എംസിജി എന്നിവ നേട്ടത്തിലായപ്പോള്‍ വാഹനം, ഐടി,ഫാര്‍മ മേഖലകള്‍ കിതക്കുകയായിരുന്നു. 0..1 ശതമാനം നഷ്ടപ്പെടുത്തിയ നിഫ്റ്റി പ്രതിവാര ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണും പ്രതിദിന ചാര്‍ട്ടില്‍ ബിയറിഷ് കാന്‍ഡിലും രൂപപ്പെടുത്തി.

17401-17,777 ലെവലുകളില്‍ നിഫ്റ്റി കണ്‍സോളിഡേഷനിലാകാനാണ് സാധ്യതയെന്ന് ചാര്‍ട്ടര്‍വ്യൂഇന്ത്യ സ്ഥാപകന്‍ മഹസര്‍ മുഹമ്മദ് പറയുന്നു. 17,771 ലെവലിന് മുകളിലെത്താതെ സൂചിക ശക്തിപ്രാപിക്കില്ല. 17,380 ന് താഴെ ദുര്‍ബലത തുടരും.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,462-17,386
റെസിസ്റ്റന്‍സ്: 17,630 -17,721

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,216-39,010
റെസിസ്റ്റന്‍സ്: 39,611-39,801

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എസിസി
ഹണിവെല്‍
ബജാജ് ഓട്ടോ
അതുല്‍
പേഴ്‌സിസ്റ്റന്റ്
ടോറന്റ് ഫാര്‍മ
പവര്‍ഗ്രിഡ്
ഡാബര്‍
പിഎഫ്‌സി
ആര്‍ഇസി ലിമിറ്റഡ്

പ്രധാന ഇടപാടുകള്‍
എസിസി: മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ, 9,41,557 ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ട്രാന്‍സാക്ഷന്‍ വഴി സ്വന്തമാക്കി. ഓഹരിയൊന്നിന് 2,290 രൂപയ്ക്കായിരുന്നു ഇടപാട്.

ഇന്‍ഡോവിന്‍ഡ് എനര്‍ജി: ഇന്‍ഡസ് ഫിനാന്‍സ് കോര്‍പറേഷന്‍, 5.5 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി. ഓഹരിയൊന്നിന് 15.18 രൂപയ്ക്കായിരുന്നു ഇടപാട്.

പിവിആര്‍: സൗസൈറ്റെ ജനറല്‍ 3,23,158 ഓഹരികള്‍ 1861.42 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങി.

യാഷ് പക്ക: ഏജീസ് ഇന്‍വെസ്റ്റമെന്റ് ഫണ്ട് ക2,99,286 ഓഹരികള്‍ 120.85 രൂപ ലക്ഷ്യവില നിശ്ചയിച്ച് വില്‍പന നടത്തി.

X
Top