12-ാം ശമ്പള പരിഷ്കരണ ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചു; മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പതൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടിലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

ചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറും

സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ–ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെയും വീടുകളും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

മരണപ്പെട്ടവരുടെ ആശ്രിതർക്കും ദുരന്തബാധിതർക്കും പ്രതിമാസ ധനസഹായം ചികിത്സാ സഹായവും നൽകിയും വാടക നൽകുന്നതിനൊപ്പം മാതൃകാപരമായ ഒരു ടൗൺഷിപ് പദ്ധതിയാണ് പൂര്‍ത്തിയാകുന്നതെന്നും ആദ്യ ബാച്ച് വീടുകള്‍ ഫെബ്രുവരി മൂന്നാം വാരം അര്‍ഹരായവര്‍ക്ക് കൈമാറുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍.

റോഡും, ഡ്രെയിനോജും പൊതുജനാരോഗ്യ കേന്ദ്രവും കമ്യൂണിറ്റി സെന്‍ററും ഉള്‍പ്പെടുന്നതാണ് ടൗണ്‍ഷിപ്പെന്നും മന്ത്രി വ്യക്തമാക്കി. നാടൊന്നാകെ ഈ പുനരധിവാസ പദ്ധതിയില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തുവെന്നും സമയബന്ധിതമായി പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത 66 ന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെയും വികസന കാഴ്ചപ്പാടിന്‍റെയും ഭരണമികവിന്‍റെയും ഉദാഹരണമാണിതെന്നും ബാലഗോപാല്‍ അവകാശപ്പെട്ടു. 5580 കോടി രൂപയാണ് ഭൂമി ഏറ്റെടുത്ത ചെലവില്‍ സംസ്ഥാനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തെ ചരക്ക് നീക്കം സുഗമമാണെന്നും 611 ചരക്കുകപ്പലുകള്‍ ഇതുവരെ വിഴിഞ്ഞത്ത് നങ്കൂരമിട്ടണെന്നും ബജറ്റില്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.

വമ്പന്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ക്ഷേമപെന്‍ഷനായി 14500 കോടി വകയിരുത്തിയ സര്‍ക്കാര്‍ ആശവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പാചകത്തൊഴിലാളികള്‍ക്കും വേതനം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷാ പദ്ധതിക്കും വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്.

X
Top