സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ബദല്‍ നിക്ഷേപ ഫണ്ട് രൂപീകരിക്കാന്‍ ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍

ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ടിഎഫ്‌സിഐ) റീട്ടെയില്‍ ലെന്‍ഡിംഗിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ ഒരു ബദല്‍ നിക്ഷേപ ഫണ്ട് രൂപീകരിക്കുമെന്ന് അതിന്റെ മാനേജിംഗ് ഡയറക്ടര്‍ അനൂപ് ബാലി പറഞ്ഞു.

ദീര്‍ഘകാല ബോണ്ടുകളും കടപ്പത്രങ്ങളും വഴി ഫണ്ട് സമാഹരിക്കാനുള്ള വഴികളും സ്ഥാപനം അന്വേഷിക്കുന്നുണ്ട്.

58% ന് മുകളില്‍ മൂലധനവല്‍ക്കരിക്കപ്പെട്ടതിനാല്‍ ടിഎഫ്‌സിഐ അതിന്റെ മൊത്ത, റീട്ടെയില്‍ ലോണ്‍ ബുക്ക് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023-24ല്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുടെ മൊത്തം കടമെടുപ്പ് 983 കോടി രൂപയായിരുന്നു.
”കോര്‍പ്പറേഷന്റെ വൈവിധ്യമാര്‍ന്ന ഓഫറുകളുടെ ഭാഗമായി ഒരു ബദല്‍ നിക്ഷേപ ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുകയും ഞങ്ങളുടെ അടുത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് നയിക്കാന്‍ കൂടുതല്‍ മേഖലകള്‍ ചേര്‍ക്കുകയും ചെയ്യും,” ബാലി പറഞ്ഞു.

ഗാര്‍ഹിക, മൈക്രോ-ചെറുകിട സംരംഭ വിപണി വിഭാഗങ്ങളിലെ ക്രെഡിറ്റ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നു.

നിലവില്‍ ടേം ലോണുകള്‍ വഴിയുള്ള ധനസഹായം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ കടപ്പത്രങ്ങളിലെ നിക്ഷേപം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനം, 2023-24ല്‍ 1,454 കോടി രൂപ സമാഹരിച്ച് വായ്പകളും നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളും അനുവദിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 25 കോടി രൂപ ലാഭവും രേഖപ്പെടുത്തി.

ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്റെ മൊത്ത നിഷ്‌ക്രിയ വായ്പ ജൂണില്‍ 2.81% ആയിരുന്നു, ഒരു വര്‍ഷം മുമ്പ് ഇത് 5.35% ആയിരുന്നു.

X
Top