1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ തുടര്‍ന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.91 ശതമാനം ഇടിഞ്ഞ് 1.21 ട്രില്ല്യണ്‍ ഡോളറായി. ആഗോള ക്രിപ്‌റ്റോവിപണി അളവ് 12.61 ശതമാനം ഉയര്‍ന്ന് 71.75 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 7.83 ശതമാനം അഥവാ 5.62 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 90.38 ശതമാനം അഥവാ 64.85 ബില്ല്യണ്‍ ഡോളറുമാണ്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.55 ശതമാനം ഇടിവ് നേരിട്ട് 23,450.83ഡോളറിലേയ്ക്ക് വീണു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 4.30 ശതമാനം കുറവാണ് ബിറ്റ്‌കോയിന്‍ വിലയിലുണ്ടായത്.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 2.46 ശതമാനമാണ് ഇടിവ് നേരിട്ടത്. ഒരാഴ്ചയിലെ ഇടിവ് 2.23 ശതമാനം.

മറ്റ് ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്റെ മേധാവിത്തം 0.13 ശതമാനം വര്‍ധിച്ച് 40.03 ശതമാനമായിട്ടുണ്ട്. ബിഎന്‍ബി 2.66 ഇടിവില്‍ 307.95 ഡോളര്‍, എക്‌സ്ആര്‍പി 0.33 ശതമാനം ഇടിവില്‍ 0.3769 ഡോളര്‍, കാര്‍ഡാനോ 3.45 ശതമാനം ഇടിവില്‍ 0.5392 ഡോളര്‍, സൊലാന 5.56 ശതമാനം ഇടിവില്‍ 40.86 ഡോളര്‍, ഡോഷ് കോയിന്‍ 3.96 ശതമാനം ഇടിവില്‍ 0.0809 ഡോളര്‍, പൊക്കോട്ട് 4.56 ശതമാനം ഇടിവില്‍ 8.46 ഡോളര്‍, ഷിബാ ഇനു 6.26 ശതമാനം ഇടിവില്‍ 0.00001482 ഡോളര്‍, അവലാഞ്ച് 5.89 ശതമാനം ഇടിവില്‍ 25.79 ഡോളര്‍ എന്നിങ്ങനെയാണ് 24 മണിക്കൂറിനുള്ളില്‍ മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ രേഖപ്പെടുത്തിയ വിലകള്‍.

X
Top