
ന്യൂഡല്‍ഹി: ഓഹരി വിപണികളുടെ ചുവട് പിടിച്ച് ക്രിപ്‌റ്റോകറന്‍സികളും തകര്‍ച്ച വരിച്ചു. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനിരിക്കുന്നതാണ് അപകട സാധ്യതയുള്ള നിക്ഷേപങ്ങളില്‍ നിന്നും ആളുകളെ അകറ്റുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ഓഗസ്റ്റ് മാസ യു.എസ് പണപ്പെരുപ്പം നിരക്ക് വര്‍ധന ഉറപ്പാക്കി.
തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സികള്‍ കൂപ്പുകുത്തുകയായിരുന്നു. സെപ്തംബര്‍ 10 തൊട്ട് 1 ട്രില്ല്യണ്‍ ഡോളറിന് മുകളിലായിരുന്ന വിപണി മൂല്യം നിലവില്‍ 7.66 ശതമാനം ഇടിവ് നേരിട്ട് 992.62 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 13.33 ശതമാനം ഉയര്‍ന്ന് 96.85 ബില്ല്യണ്‍ ഡോളറിലെത്തി.ഇതില്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 7.38 ബില്ല്യണ്‍ ഡോളര്‍ അഥവാ 7.62 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 89.66 ബില്ല്യണ്‍ അഥവാ 92.57 ശതമാനവുമാണ്.
ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 24 മണിക്കൂറില്‍ 10.78 ശതമാനം ഇടിവ് നേരിട്ട് 20,153.41 ഡോളറിലാണുള്ളത്. കഴിഞ്ഞ ഏഴ് ദിവസത്തിലെ ഉയര്‍ച്ച 7.60 ശതമാനം. മറ്റ് ക്രിപ്‌റ്റോകളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 1.08 ശതമാനം താഴ്ന്ന് 39.06 ശതമാനമാണ്.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ 8.61 ശതമാനം ഇടിവ് നേരിട്ട് 8.61 ഡോളറിലെത്തി. പ്രതിവാര വര്‍ദ്ധനവ് 5.41 ശതമാനമായി. ബിഎന്‍ബി-278.49 ഡോളര്‍ (6.03 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3348 ഡോളര്‍ (6.21 ശതമാനം ഇടിവ്), കാര്‍ഡാനോ-0.471 ഡോളര്‍ (6.83 ശതമാനം ഇടിവ്), സൊലാന-33.06 ഡോളര്‍ (13.98 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.06039 ഡോളര്‍ (5.50 ശതമാനം ഇടിവ്), പൊക്കോട്ട്-7.13 ഡോളര്‍ (9.77 ശതമാനം ഇടിവ്),അവലാഞ്ച് -18.85 ഡോളര്‍ (12.23 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.






