എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

ടോഫല്‍ ടെസ്റ്റിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ടോഫല്‍ ഐബിടി ടെസ്റ്റ് ദൈര്‍ഘ്യം രണ്ടുമണിക്കൂറായി കുറയ്ക്കാന്‍ എഡ്യുക്കേഷന്‍ ടെസ്റ്റിംഗ് സര്‍വീസസ് (ഇടിഎസ്) തീരുമാനിച്ചു. നിലവില്‍ 3 മണിക്കൂറാണ് പരീക്ഷ പൂര്‍ത്തിയാകാനെടുക്കുന്നത്. മാറ്റം ഈ വര്‍ഷം ജൂലൈ 26 മുതല്‍ നടപ്പിലാകും.

പരീക്ഷ കഴിഞ്ഞയുടന്‍ സ്‌ക്കോര്‍ അറിയിക്കാനുള്ള തത്സമയ സജ്ജീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷിക്കേണ്ട വിധം എളുപ്പത്തിലും വേഗത്തിലുമാക്കാനും തീരുമാനമായി. അക്കൗണ്ട് സൃഷ്ടിക്കലും രജിസ്‌ട്രേഷനും ആയാസരഹിതമാക്കും.

160-ലധികം രാജ്യങ്ങളിലെ 11,500-ലധികം സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുള്ള ടോഫല്‍ ഐബിടി, ഇംഗ്ലീഷ് പരിജ്ഞാനം അളക്കുന്ന പ്രീമിയര്‍ ടെസ്റ്റാണ്.
പഠനം, ജോലി, കുടിയേറ്റം എന്നിവയ്ക്കായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.

X
Top