സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

തമിഴ്നാട് മര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ 11.54% വര്‍ധനവ്

കൊച്ചി: തമിഴ്നാട് മര്‍ക്കന്‍റൈല്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റ ആദ്യ ത്രൈമാസത്തില്‍ 261.23 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 11.54 ശതമാനം വര്‍ധനവാണിത്.

അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.66 ശതമാനമെന്ന നിലയിലും എത്തിയിട്ടുണ്ട്. ആദ്യ ത്രൈമാസത്തിലെ ബാങ്കിന്‍റെ ആകെ ബിസിനസ് 9.40 ശതമാനം വര്‍ധിച്ച് 84,300 കോടി രൂപയിലും എത്തിയിട്ടുണ്ട്.

ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 8.73 ശതമാനവും വായ്പകളുടെ കാര്യത്തില്‍ 10.26 ശതമാനവും വര്‍ധനവാണുള്ളത്.

ബാങ്കിന് 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12 റീജണല്‍ ഓഫീസുകളും 536 ശാഖകളുമാണുള്ളത്.

50 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് തൂത്തുക്കുടി ആസ്ഥാനമായ 100 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിനുള്ളത്.

X
Top