തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സായുധ സേനയ്ക്ക് വേണ്ടി ടൈറ്റന്‍ ശൗര്യ അവതരിപ്പിച്ചു

കൊച്ചി: സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങളോടനുബന്ധിച്ച് രാഷ്ട്രത്തിന്‍റെ നായകരെ അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ടൈറ്റന്‍ കമ്പനി ഇന്ത്യന്‍ സായുധ സേനയ്ക്കായി ടൈറ്റന്‍ ശൗര്യ അവതരിപ്പിച്ചു.
രാജ്യം മുഴുവന്‍ ബാധകമായ ഈ പദ്ധതി അനുസരിച്ച് ടൈറ്റന്‍റെ എല്ലാ ബ്രാന്‍ഡ് വിഭാഗങ്ങളിലുമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ സായുധ സേനയില്‍ നിലവില്‍ സേവനമനുഷ്ടിക്കുന്നവരും വിരമിച്ചവരും അവരുടെ ആശ്രിതരും അടക്കമുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളോടെ ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള രണ്ടായിരത്തിലധികം വരുന്ന സ്റ്റോറുകളില്‍ നിന്നായി ഹൗസ് ഓഫ് ടൈറ്റനില്‍ നിന്നുള്ള വിവിധ ബ്രാന്‍ഡുകളുടെ പതിനായിരത്തിലേറെ വരുന്ന വാച്ചുകള്‍, ആഭരണങ്ങള്‍, ഐ വെയറുകള്‍, പെര്‍ഫ്യൂം, ഇന്ത്യന്‍ വസ്ത്രങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഇങ്ങനെ ലഭ്യമാക്കും. ഈ ആനുകൂല്യങ്ങള്‍ക്കായി രാജ്യത്തെ ഏത് ടൈറ്റന്‍ റീട്ടെയില്‍ ഔട്ട്ലെറ്റിലും തങ്ങളുടെ സിഎസ്ഡി സ്മാര്‍ട്ട് കാര്‍ഡിന്‍റെ ഒറിജിനല്‍ കാണിച്ചാല്‍ മതിയാവും.
സായുധ സേനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന സ്പെഷല്‍ എഡിഷന്‍ വാച്ചുകളുടെ ഫസ്റ്റ് ലുക്ക് അവതരണത്തിനും ടൈറ്റന്‍ അവസരമൊരുക്കുന്നുണ്ട്. ഈ സവിശേഷമായ ശേഖരം 2023 മാര്‍ച്ചിലാവും അവതരിപ്പിക്കുക. രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഇവ ലഭ്യമാക്കും.
ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നമ്മള്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണെന്നും ഈ അവസരത്തില്‍ ടൈറ്റന്‍ ശൗര്യ അവതരിപ്പിക്കാനുള്ള ടൈറ്റന്‍റെ ശ്രമം തീര്‍ച്ചയായും പ്രശംസനീയമാണെന്നും വ്യോമ സേനാ എയര്‍ മാര്‍ഷല്‍ കെ അനന്തരാമന്‍ പറഞ്ഞു. ടൈറ്റന്‍ കമ്പനിയുടെ പ്രധാന മൂല്യം പോലെ തന്നെ മികവിനോടുള്ള അതേ അഭിനിവേശം ഞങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പങ്കിടുന്നു. സായുധ സേനയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് തന്‍റെ അഭിമാനകരമായ പദവിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സായുധ സേനകളുമായി സഹകരിക്കാനാവുന്നത് ടൈറ്റനെ സംബന്ധിച്ച് അഭിമാനത്തിന്‍റെ വേളയാണെന്ന് ടൈറ്റന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സി കെ വെങ്കിടരാമന്‍ പറഞ്ഞു. മാതൃ ബ്രാന്‍ഡ് പോലെ തന്നെ സായുധ സേനയുടെ നിസ്വാര്‍ത്ഥ സേവനത്തെ അംഗീകരിക്കുന്നതില്‍ ടൈറ്റനും പ്രതിജ്ഞാബദ്ധമാണ്. എല്ലാ സായുധ സേനാംഗങ്ങള്‍ക്കും പുഞ്ചിരി സമ്മാനിക്കുവാന്‍ ഈ സഹകരണവും തങ്ങളുടെ ചെറിയ തോതിലെ ആദരവും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top