കേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍സംസ്ഥാനത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട് തലശ്ശേരിയിൽആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നു

പി വി സിന്ധുവിനെയും വിക്രാന്ത് മാസിയെയും അണിനിരത്തി ടൈറ്റൻ കാംപെയ്ൻ

കൊച്ചി: ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധുവിനെയും ദേശീയ പുരസ്‌കാര ജേതാവായ നടൻ വിക്രാന്ത് മാസിയെയും അണിനിരത്തി ടൈറ്റൻ ‘വെയർ യുവർ സ്റ്റോറി’ എന്ന പേരിലുള്ള പുതിയ ബ്രാൻഡ് കാംപെയ്ന് തുടക്കമിട്ടു. പി വി സിന്ധു, വിക്രാന്ത് മാസി എന്നിവരുടെ  ജീവിതങ്ങൾ അവരുടെ വിശ്വാസങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും ആഴവും ധൈര്യവും ആധികാരികതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ടൈറ്റൻ പറയുന്നു. അനുകരണത്തേക്കാൾ വ്യക്തിത്വത്തെയും വെറും കാഴ്ചയേക്കാൾ അർത്ഥത്തെയും തിരഞ്ഞെടുക്കുന്ന ഇന്നത്തെ തലമുറയുടെ ആത്മാവിനെ ഇവരുടെ കഥകൾ പ്രതിധ്വനിപ്പിക്കുന്നു. ടൈറ്റന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ ഭാഷ, സമകാലിക കഥപറച്ചിൽ, പ്രചോദനം ഉൾക്കൊണ്ട കരകൗശലം എന്നിവയെ ഈ കാംപെയ്ൻ ഫിലിമുകള്‍ ഒരുമിച്ച് പ്രതിഫലിപ്പിക്കുന്നു. ഇവിടെ, വാച്ച് ഓരോ വ്യക്തിയുടെയും യാത്രയുടെ അടയാളമായി ഉയർന്ന് വരുന്നു. അത് അവരുടെ വ്യക്തിപരമായ ശൈലിയെ സൂക്ഷ്മമായി രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ഒരു വാച്ച് വെറുമൊരു ആക്‌സസറി മാത്രമല്ലായെന്നും അത് നിങ്ങൾ ആരാണെന്നതിനൊപ്പം നിങ്ങളെ രൂപപ്പെടുത്തിയ യാത്രകളെയും അടയാളപ്പെടുത്തുന്ന ഒരു നിശബ്ദ സൂചകമാണെന്നും ടൈറ്റൻ എപ്പോഴും വിശ്വസിക്കുന്നുവെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് അനലോഗ് വാച്ചസ് സിഎംഒ രഞ്ജനി കൃഷ്‌ണസ്വാമി പറഞ്ഞു. ആളുകൾ അവരുടെ ശൈലിയിലൂടെ അവരുടെ ജീവിത സത്യത്തെ പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നു. പി വി സിന്ധുവും വിക്രാന്ത് മാസിയും സത്യസന്ധതയോടെ ഈ മനോഭാവത്തിന് ജീവൻ നൽകുന്നു. അവരുടെ കഥകൾ ഞങ്ങൾ ഒരു ബ്രാൻഡ് എന്ന നിലയിൽ നിലകൊള്ളുന്ന ആശയങ്ങളുമായി ഇഴുകിച്ചേരുന്നവയാണെന്നും രഞ്ജനി കൃഷ്‌ണസ്വാമി പറഞ്ഞു.

പി വി സിന്ധുവിനെ അവതരിപ്പിക്കുന്ന കാംപെയ്ൻ ചിത്രം കഠിനാദ്ധ്വാനത്തിന്‍റെയും ദൃഢതയുടെയും ഒരു സിംഫണിയാണ്. കായിക രംഗത്തോടുള്ള അവരുടെ സ്ഥിരോത്സാഹത്തിന്‍റെയും സ്നേഹത്തിന്‍റെയും ആത്മാവിനെ ചിത്രം മനോഹരമായി പകർത്തിയിരിക്കുന്നു. കഠിനാധ്വാനത്തെ സ്വയം പ്രകടിപ്പിക്കുന്നതിന്‍റെ ഒരു രൂപമായി കാണുകയും അവരുടെ വളർച്ചയുടെ യാത്ര ആസ്വദിക്കുകയും ചെയ്യുന്ന യുവ തലമുറയുമായി പി വി സിന്ധുവിന്‍റെ ഊർജം ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. വിക്രാന്ത് മാസിയെ അവതരിപ്പിക്കുന്ന കാംപെയ്ൻ ഫിലിം, ഒരു സൃഷ്ടിയുടെ യഥാർത്ഥ മൂല്യം അതിന്‍റെ വലിപ്പത്തിലല്ല, മറിച്ച് ആ കലയിലേക്ക് കൊണ്ടുവരുന്ന അഭിനിവേശത്തിലാണെന്ന അദ്ദേഹത്തിന്‍റെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു.

X
Top