പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ടൈറ്റന്‍ ഒന്നാംപാദം: അറ്റാദായം 4.3 ശതമാനം ഇടിഞ്ഞു, വരുമാനം 26 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: പ്രമുഖ ഉപഭോക്തൃ വിവേചനാധികാര കമ്പനിയായ ടൈറ്റന്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 756 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 4.3 ശതമാനം താഴെയാണിത്.

വരുമാനം 25.97 ശതമാനം ഉയര്‍ന്ന് 11897 കോടി രൂപയായി. വരുമാനം പ്രതീക്ഷിച്ച തോതിലായപ്പോള്‍ അറ്റാദായം ലക്ഷ്യത്തിലെത്തിയില്ല. യഥാക്രമം 10723 കോടി രൂപയും 923.2 കോടി രൂപയുമായിരുന്നു കണക്കാക്കിയിരുന്ന വരുമാനവും ലാഭവും.

വാച്ച്,വെയറബിള്‍ ബിസിനസ് 890 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതല്‍. ഐ കെയര്‍ വരുമാനം 11 ശതമാനം ഉയര്‍ന്ന് 203 കോടി രൂപയിലെത്തി.

ഫാഷന്‍ ആക്‌സസറീസ് , ഇന്ത്യന്‍ വസ്ത്ര വിഭാഗത്തിന്റെ വരുമാനം 37 ശതമാനം ഉയര്‍ന്ന് 76 കോടി രൂപ. കാരറ്റ് ലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 32 ശതമാനം ഉയര്‍ന്ന് 640 കോടി രൂപയും ടൈറ്റന്‍ എഞ്ചിനിംഗ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ മൊത്തം വരുമാനം 32 ശതമാനം ഇടിഞ്ഞ് 61 കോടി രൂപയുമാണ്.

X
Top