ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

മികച്ച പ്രകടനം നടത്തി ടിറ്റാഗര്‍ വാഗണ്‍സ് ഓഹരി

ന്യൂഡല്‍ഹി: തിങ്കളാഴ്ച 5 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് ടിറ്റാഗര്‍ വാഗണ്‍സിന്റേത്. അനുബന്ധസ്ഥാപനമായ ടിറ്റാഗര്‍ ഫിരേമാ സ്പായില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പങ്കാളിത്തം നേടിയതിനെ തുടര്‍ന്നാണിത്. 2015 ലാണ് ടിറ്റാഗര്‍ ഫിരേമായെ ഏറ്റെടുത്തത്.

ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കുണ്ടായ ബാധ്യതകള്‍ ഇറ്റാലിയന്‍ സര്‍ക്കാറുമായുള്ള കരാറുവഴി നികത്തപ്പെടും. നേരത്തെ ഇന്ത്യന്‍ റെയ്ല്‍വേസില്‍ നിന്നും 7800 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനി നേടിയിരുന്നു. 24,177 വാഗണുകള്‍ നിര്‍മ്മിക്കാനുള്ള കരാറാണ് ടിറ്റാഗര്‍ റെയ്ല്‍വേയുമായി ഒപ്പുവച്ചത്.

1,711.06 കോടി രൂപയുടെ വിപണിയുള്ള ടിറ്റാഗര്‍ വാഗണ്‍സ് ലിമിറ്റഡിന് യൂറോപ്പിലും ഇന്ത്യയിലും ഉപസ്ഥാപനങ്ങളുണ്ട്. കണ്ടെയ്‌നര്‍ ഫ്‌ലാറ്റുകള്‍, ഗ്രെയിന്‍ ഹോപ്പറുകള്‍, സിമന്റ് വാഗണുകള്‍, ക്ലിങ്കര്‍ വാഗണുകള്‍, ടാങ്ക് വാഗണുകള്‍ തുടങ്ങിയ നിര്‍മ്മിക്കുന്ന, റെയില്‍വേ അധിഷ്ടിത കമ്പനിയാണിത്. ചരക്ക്, യാത്ര റോളിംഗ് സ്‌റ്റോക്ക് നിര്‍മ്മാണത്തില്‍ വിപണി ലീഡറാണ് ഇവര്‍.

കൊല്‍ക്കത്ത ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ട്രാക്ഷന്‍ മോട്ടോറുകള്‍, വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേയ്ക്കും ഈയിടെ കമ്പനി തിരിഞ്ഞിരുന്നു. ഇതോടെ ഉല്‍പ്പന്ന നിരയില്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ മെഷിനറിയും ഉള്‍പ്പെട്ടു.

കഴിഞ്ഞ 3 വര്‍ഷത്തില്‍ 270.59 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണിത്. 12 മാസത്തില്‍ 55.84 ശതമാനവും 2022 ല്‍ 50.94 ശതമാനവും നേട്ടമുണ്ടാക്കാന്‍ ഓഹരിയ്ക്കായി.

X
Top