
മുംബൈ: ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സില്‍ നിന്ന് 91.2 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെത്തുടര്‍ന്ന് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ഓഹരി ഉയര്‍ന്നു.
അര ശതമാനം ഉയര്‍ന്ന് 862.40 രൂപയിലാണ് സ്റ്റോക്കുള്ളത്. 2026 ഓഗസ്റ്റ് 31 ന് മുന്‍പ് പ്രൊജക്ട് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓഗസ്റ്റ് 22 ന്, കമ്പനി തങ്ങളുടെ കപ്പല്‍ നിര്‍മ്മാണ, സമുദ്ര (എസ്എംഎസ്) വിഭാഗം വഴി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നും 467.25 കോടി രൂപയുടെ കരാര്‍ നേടിയിരുന്നു. ഇവര്‍ നേടിയ എക്കാലത്തേയും ഉയര്‍ന്ന കരാറാണിത്.
കരാര്‍ പ്രകാരം രണ്ട് തീരദേശ ഗവേഷണ കപ്പലുകളുടെ നിര്‍മ്മാണം, പരീക്ഷണം, വിതരണം എന്നിവ കമ്പനി നിര്‍വഹിക്കും. ജൂലൈയില്‍ 780 വാഗണുകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമായി റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഏകദേശം 312.69 കോടി രൂപയുടെ ലെറ്റര്‍ ഓഫ് അഡ്വാന്‍സ് ആക്‌സപ്റ്റന്‍സും കമ്പനി നേടി.
ഒന്നാംപാദത്തില്‍ 31 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണിത്. വരുമാനം 25 ശതമാനം കുറഞ്ഞ് 679 കോടി രൂപയായി.






