അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

കൊച്ചി കപ്പൽശാലയ്ക്ക് പുതിയ അന്താരാഷ്ട്ര ഓർഡർ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് യുകെ ആസ്ഥാനമായുള്ള ഓഫ്‌ഷോർ റിന്യൂവബിൾ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിംഗിൽ നിന്ന് മറ്റൊരു അഭിമാനകരമായ അന്താരാഷ്ട്ര ഓർഡർ ലഭിച്ചു.

വിൻഡ്‌ ഫാമിൽ വിന്യസിക്കുന്നതിനായുള്ള ഹൈബ്രിഡ് SOV യാനങ്ങൾ നിർമിക്കുന്നതിനുള്ള കരാർ ആണ് ലഭിച്ചിരിക്കുന്നത്.

നോർത്ത് സ്റ്റാർ ഷിപ്പിംഗിന് വേണ്ടി സീമെൻസ് ഗമെസ (Siemens Gamesa ) പ്രവർത്തിപ്പിക്കുന്ന, സഫോൾക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന, സ്കോട്ടിഷ് പവർ റിന്യൂവബിൾസ്സ് ഓഫ്‌ഷോർ വിൻഡ്‌ ഫാമിൽ വിന്യസിക്കുന്നതിനായുള്ള വെസ്സൽ ആണ് കൊച്ചിയിൽ നിർമിക്കുക.

കപ്പൽ നിർമാണ കരാറിൽ അത്തരം രണ്ട് കപ്പലുകൾ കൂടി നിർമിക്കാൻ കരാർ ചെയ്യാനുള്ള അവസരമുണ്ട്. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം കൊച്ചിൻ ഷിപ്പ്‌യാർഡുമായി മറ്റൊരു ഹൈബ്രിഡ് SOV കരാർ ഉണ്ടാക്കിയിരുന്നു.

സുസ്ഥിരവും ഹരിതവുമായ ഊർജ്ജ പരിഹാരങ്ങളിലേക്ക് ലോക ശ്രദ്ധ തിരിയുമ്പോൾ, കടൽത്തീര പുനരുപയോഗ ഊർജ വിഭാഗത്തിൻ്റെ വികസനത്തിലും ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലുകളുടെ (SOVs) ഉപയോഗം വളരുന്നതും CSL പ്രയോജനപ്പെടുത്തുകയാണ്.

അതിൽ ഓഫ്‌ഷോർ സപ്പോർട്ട് വെസലുകളുടെ നിർമാണത്തിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡുമായി കൊച്ചി കപ്പൽ ശാല വിദേശ വിപണികളിൽ മുന്നേറ്റം തുടരുകയാണ്.
85m ഹൈബ്രിഡ് SOV-കൾ നോർവേയിലെ VARD AS ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കടലിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദന നടത്തുന്ന വ്യവസായത്തിൻ്റെ അനുബന്ധ സേവനം, പരിപാലനം, പ്രവർത്തന ആവശ്യങ്ങൾ എന്നിവയ്ക്കായി രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതാണ് SOV യാനങ്ങൾ.

ഇതിൽ ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന് 4 നമ്പർ ഡീസൽ ജനറേറ്റർ സെറ്റുകളും വലിയ ലിഥിയം ബാറ്ററി പായ്ക്കുമുണ്ട്, ഇത് വലിയ അളവിൽ ഉദ്വമനം കുറയ്ക്കാൻ സഹായിക്കുന്നു.

DNV കംഫർട്ട് റേറ്റിംഗും ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റവും ഉള്ള 80 ടെക്നീഷ്യൻമാരെയും ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന, ഉയർന്ന നിലവാരമുള്ള ഇൻ്റീരിയറുകൾ കപ്പലുകൾക്ക് ഉണ്ടായിരിക്കും.

CSL നിലവിൽ ഒരു യൂറോപ്യൻ കക്ഷിക്കായി 2 കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസലുകൾ (CSOVs) നിർമ്മിച്ച് കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് പുതിയ കരാർ ലഭിച്ചിരിക്കുന്നത്.

SOV യുടെ കരാറിനൊപ്പം, സുസ്ഥിരമായ പരിഹാരങ്ങളിലേക്കുള്ള ഉയർന്ന നിലവാരമുള്ളതും ആഗോള പുനരുപയോഗ ഊർജ വിഭാഗത്തിൽ ഉൾപെടുന്നതുമായ വെസലുകളുടെ നിർമാണ മേഖലയിൽ, CSL അതിൻ്റെ കാൽപ്പാടുകൾ ശക്തിപ്പെടുത്തുന്നു എന്നതിനുള്ള തെളിവാണ് പുതിയ യൂറോപ്യൻ കരാർ.

“ഉയർന്ന നിലവാരമുള്ള കപ്പലുകൾ കൃത്യസമയത്തും ബഡ്ജറ്റിനുളളിലും എത്തിക്കുന്നതിലെ കൊച്ചി കപ്പൽശാലയുടെ അസാധാരണമായ ട്രാക്ക് റെക്കോർഡ് കാരണം ഈ രണ്ടാമത്തെ എസ്ഒവി പദ്ധതി ഏറ്റെടുക്കാൻ ഞങ്ങൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു.

അവരുടെ വൈദഗ്ധ്യവും തെളിയിക്കപ്പെട്ട കഴിവുകളും സുസ്ഥിരമായ സമുദ്ര പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു.

ഉപഭോക്താക്കളുടെ വർധിച്ചു കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ ഞങ്ങൾ തുടർന്നും നിറവേറ്റുന്നുവെന്നും ഹരിത ഭാവിയിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുന്നുവെന്നും ഉറപ്പാക്കുമെന്നും യൂറോപ്യൻ കമ്പനി ആയ നോർത്ത് സ്റ്റാറിൻ്റെ ചീഫ് ടെക്നോളജി ഓഫീസർ ജെയിംസ് ബ്രാഡ്ഫോർഡ് കൂട്ടിച്ചേർത്തു.

“കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നോർത്ത് സ്റ്റാർ കമ്പനിയുടെ മുൻഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷമുണ്ട്, കൂടാതെ ഓഫ്‌ഷോർ റിന്യൂവബിൾ സെഗ്‌മെൻ്റിൽ നോർത്ത് സ്റ്റാറിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പങ്ക് ചേരാനും സാധിച്ചു.

വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര വിപണികളെ സേവിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ CSL പ്രതിജ്ഞാബദ്ധമാണ്,” എന്ന് CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മധു നായർ പറഞ്ഞു.

X
Top