നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഇന്ന് മുതല്‍ വിപണിയിൽ മൂന്ന്‌ ഐപിഒകള്‍

മുംബൈ: ഫെബ്രുവരി ഏഴ്‌ ബുധനാഴ്‌ച മുതല്‍ മൂന്ന്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌. ഫെബ്രുവരി ഒന്‍പത്‌ വരെയാണ്‌ ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

രണ്ട്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കുകളും ആഗോള ടെക്‌നോളജി ബ്രാന്റുകളുടെ ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂഷണ്‍ പാര്‍ട്‌ണറായ റാഷി പെരിഫറല്‍സുമാണ്‌ ഇന്ന് മുതല്‍ ഐപിഒകള്‍ നടത്തുന്നത്‌.

കാപ്പിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌
445-468 രൂപയാണ്‌ കാപ്പിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ ഐപിഒ വില. 10 രൂപ മുഖവിലയുള്ള 32 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. 523 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്നത്‌ 450 കോടി രൂപയാണ്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 15.61 കോടി ഓഹരികളും വില്‍ക്കും.

ജന സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌
ജന സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ ഐപിഒ വില 393-414 രൂപയാണ്‌. 36 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. 570 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 462 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 108 കോടി രൂപയും ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌സ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

റാഷി പെരിഫറല്‍സ്‌
റാഷി പെരിഫറല്‍സ്‌ 600 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. 295-311 രൂപയാണ്‌ ഓഫര്‍ വില.

48 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ആഗോള ടെക്‌നോളജി ബ്രാന്റുകളുടെ ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂഷണ്‍ പാര്‍ട്‌ണറാണ്‌ റാഷി പെരിഫറല്‍സ്‌.

ഈ മൂന്ന്‌ ഐപിഒകളും ഫെബ്രുവരി 14ന്‌ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈയാഴ്‌ച മൊത്തം നാല്‌ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷനാണ്‌ പൂര്‍ത്തിയാകുന്നത്‌.

അപീജയ്‌ സുരേന്ദ്ര പാര്‍ക്ക്‌ ഹോട്ടല്‍സിന്റെ ഐപിഒ തിങ്കളാഴ്ച്ച തുടങ്ങിയിരുന്നു.

X
Top