എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

മൂന്ന് കേരള കമ്പനികളുടെ കൈയ്യിൽ 320 ടൺ സ്വർണ ശേഖരം

കൊച്ചി: കേരളം ആസ്ഥാനമായുള്ള മൂന്ന് പ്രമുഖ ധനകാര്യ കമ്പനികളുടെ കൈവശം 1.6 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 320 ടൺ സ്വർണത്തിന്റെ ശേഖരം.

മൂത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ കൈവശമാണ് പല ചെറു രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളേക്കാൾ കൂടുതൽ സ്വർണ ശേഖരമുള്ളത്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ ഈ കമ്പനികളുടെ സ്വർണ ശേഖരം 190 ടണ്ണിൽ നിന്ന് 320 ടണ്ണായാണ് കുത്തനെ ഉയർന്നത്. സ്വർണ വിലയിലുണ്ടായ കുതിപ്പും ഉത്തരേന്ത്യൻ വിപണിയിൽ അതിവേഗം ബിസിനസ് വിപുലീകരിക്കുന്നതുമാണ് ഈ കമ്പനികൾക്ക് നേട്ടമായത്.

മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സഥാപനമായ മൂത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ള സ്വർണ ശേഖരം ഔദ്യോഗിക കണക്കുകളനുസരിച്ച് സെപ്തംബർ 30ന് അവസാനിച്ച കാലയളവിൽ 200 ടൺ കവിഞ്ഞു.

മറ്റൊരു പ്രമുഖ കമ്പനിയായ മണപ്പുറം ഫിനാൻസിന്റെ കൈവശം 65 ടൺ സ്വർണ ശേഖരമാണുള്ളത്. അനദ്യോഗിക കണക്കുകൾ പ്രകാരം മുത്തൂറ്റ് ഫിൻകോർപ്പിന്റെ പക്കൽ 55 ടണ്ണിനടുത്ത് സ്വർണം ശേഖരമായുണ്ട്.

രാജ്യത്തെ മൊത്തം സ്വർണ പണയ വ്യാപാര വിപണിയുടെ മുപ്പത് ശതമാനത്തിലധികം വിഹിതം ഈ കമ്പനികൾക്കാണ്. സംസ്ഥാനത്തെ പ്രമുഖ ബാങ്കുകളായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സി. എസ്. ബി ബാങ്ക് എന്നിവയുടെ കൈവശം 120 ടണ്ണിലധികം സ്വർണ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്.

സ്വർണ വായ്പകളുടെ കുതിപ്പിൽ നേട്ടം
നടപടി ക്രമങ്ങളുടെ നൂലാമാലകളില്ലാതെ അതിവേഗം ഉപഭോക്താക്കൾക്ക് വായ്പ ലഭ്യമാക്കുന്നതാണ് സ്വർണ പണയ സ്ഥാപനങ്ങൾക്ക് രാജ്യമൊട്ടാകെ മികച്ച വളർച്ച നൽകുന്നത്.

സുരക്ഷിത നിക്ഷേപമായ സ്വർണം ഈടായി സ്വീകരിച്ച് അര മണിക്കൂറിനകം വായ്പ നൽകാൻ നിലവിൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും കഴിയുന്നുണ്ട്.

സ്വർണത്തിന്റെ മൂല്യത്തിന്റെ 70 ശതമാനത്തിലധികം വായ്പ ലഭിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾ ഏറെ ആശ്രയിക്കുന്നതും ഈ മേഖലയെയാണ്.

കേന്ദ്ര ബാങ്കുകളേക്കാൾ കൂടുതൽ ശേഖരം
ഇന്തോനേഷ്യ, ചെക്ക് റിപ്പബ്ളിക്ക് മുതൽ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളെക്കാൾ കൂടുതൽ സ്വർണമാണ് കേരളത്തിലെ ധനകാര്യ കമ്പനികളുടെ കൈവശമുള്ളത്.

  • കമ്പനി മൊത്തം സ്വർണ പണയ വായ്പ ശേഖരം മൂല്യം
  • മുത്തൂറ്റ് ഫിനാൻസ് 68,000 കോടി രൂപ 200 ടൺ ഒരു ലക്ഷം കോടി രൂപ
  • മണപ്പുറം ഫിനാൻസ് 20.600 കോടി രൂപ 65 ടൺ 33,000 കോടി രൂപ
  • മുത്തൂറ്റ് ഫിൻകോർപ്പ് 20,000 കോടി രൂപ 55 ടൺ 30.000 കോടി രൂപ
  • (അനൗദ്യോഗികം)

X
Top