ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

തലമുറകൾക്ക് വെളിച്ചം തെളിച്ചവർ

സാമൂഹികമായി പിന്നോക്കം നിന്നിരുന്ന കേരളത്തിന്റെ അവസ്ഥയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ നാടിന്റെ ആവശ്യമായിരുന്നു. വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് ജാതിയും മതവും നോക്കാതെ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തർക്കമാണ്.

സാമൂഹിക വികസനത്തിലും ജീവിത നിലവാരത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചോദനപരവും പ്രോത്സാഹജനകവുമാണ്. ലോകത്തിലെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മാനവവികസന സൂചിക സംസ്ഥാനം കൈവരിച്ചു. സമൂഹം വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നു, കേരളത്തിലെ വിദ്യാലയം യഥാര്‍ത്ഥത്തില്‍ സാമൂഹിക സൂക്ഷ്മലോകത്തിന്റെ കേന്ദ്രമാണ്.

ഈ മേന്നേറ്റത്തിന് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കുമൊപ്പം അല്ലെങ്കിൽ അതിലുമധികം എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളോട് ഈ ജനത കടപ്പെട്ടിരിക്കുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം ഇന്ന് ജനങ്ങളുടെ അഭിലാഷങ്ങളെ ജ്വലിപ്പിക്കുന്നു.

ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സ്ഥാപനങ്ങളാണ് ഈ മേഖലയിൽ ആദ്യത്തെ മുന്നേറ്റത്തിന് വഴി വച്ചത്. പള്ളിയോടൊപ്പം പള്ളിക്കുടവുമെന്ന അഹ്വാനവുമായി സഭയും മിഷനറിമാരും സംസ്ഥാനത്തൊട്ടാകെ വിദ്യാലയങ്ങളും കലാലയങ്ങളും പടുത്തുയർത്തി. അനേകായിരങ്ങൾ അവിടെനിന്ന് അക്ഷരങ്ങളുടെ മധുരമറിഞ്ഞു. ക്രൈസ്തവ സഭകൾക്ക് പിന്നാലെ മുസ്ലിം, എൻഎസ്എസ്, എസ്എൻഡിപി മാനേജ്‌മെന്റുകളും വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകളിലൂടെ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ പുരോഗതിയെ വളരയധികം സഹായിച്ചവയാണ് കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സർക്കാർ സ്കൂളുകളിലേതെന്നതുപോലെ കാലോചിതമായ മാറ്റങ്ങൾ ഇവയുടെ ഘടനയിലും രീതിയിലും വന്നിടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് ഇന്ന് സർക്കാരിന്റെയും മാനേജ്മെന്റുകളുടെയും പ്രധാന ശ്രദ്ധ.

കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പരിശോധിച്ചാൽ അവയിൽ മിന്നും പ്രകടനവുമായി എയ്ഡഡ് സ്ഥാപനങ്ങൾ ഉണ്ടാകും എന്നത് ഉറപ്പാണ്.

X
Top